അലനല്ലൂര്‍: പിലാച്ചോല നവധാര ഗ്രന്ഥശാല ആന്‍ഡ് സാംസ്‌കാ രിക വേദിയും എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിയും സംയുക്തമായി പാലിയേറ്റീവ് രോഗീ പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.അന്തസ്സുറ്റ പരിചരണം വീടുകളില്‍ എന്ന സന്ദേശവുമായി അരികെ എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ സൊ സൈറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് പരിശീലനം സംഘ ടിപ്പിച്ചത്.എം പത്മജന്‍ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് പി സിദ്ദീഖ് അധ്യക്ഷനായി.എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്ക് ജന റല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര വിഷയാവതരണം നടത്തി. പാലിയേറ്റീവ് നഴ്‌സ് ഷംന ക്ലാസ്സെടുത്തു.യുഎസ്എസ് പരീക്ഷയില്‍ വിജയം നേടിയ അനിയ താളിയിലിനെ ചടങ്ങില്‍ അനുമോദിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലി മഠ ത്തൊടി,പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി,ബഷീര്‍ പടു കുണ്ടില്‍.പാലിയേറ്റീവ് ചെയര്‍മാന്‍ പി ജസീര്‍ എന്നിവര്‍ സംസാരി ച്ചു.സെക്രട്ടറി പി ജയകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ അമീന്‍ മഠത്തൊ ടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!