അലനല്ലൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 18,19 തീയതികളില്‍ അലനല്ലൂര്‍ ജിവിഎച്ച്എസ്എസ്,കൃഷ്ണ എഎല്‍ പി സ്‌കൂള്‍ എന്നിവടങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉപജില്ലയിലെ അട്ടപ്പാടി മേഖല ഉള്‍പ്പെടുന്ന എല്‍പി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള ഇരുന്നൂറോളം വിദ്യാലയങ്ങളില്‍ നിന്നായി 3748 വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ, ഐടി മേളയില്‍ മാറ്റുരയ്ക്കും.

ആദ്യ ദിവസം ഗണിത ശാസ്ത്ര മേളയും പ്രവര്‍ത്തി പരിചയമേളയും രണ്ടാം ദിവസം ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളയിലെ മത്സരങ്ങളും നടക്കും.എല്‍പി,യുപി,ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗങ്ങ ളിലായി 2880 കുട്ടികള്‍ ശാസ്ത്ര,ഗണിത,പ്രവര്‍ത്തി,സാമൂഹ്യ ശാ സ്ത്ര,ഐടി മേളയില്‍ പങ്കെടുക്കും.ശാസ്ത്ര-ഗണിത-സാമൂഹ്യ ശാ സ്ത്ര-പ്രവര്‍ത്തി പരിചയമേളകളില്‍ എല്‍പി വിഭാഗത്തില്‍ 1034ഉം യുപി വിഭാഗത്തില്‍ 757 ഉം,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 643 ഉം, എച്ച്എസ്എസ് വിഭാഗത്തില്‍286 ഉം വിദ്യാര്‍ത്ഥികള്‍ ശാസ്ത്രാഭി രുചികളുടെ മാറ്റുരയ്ക്കും.ഇതിന് പുറമേ ഐടിമേളയില്‍ വിവിധ വിഭാഗങ്ങളിലായി 186 മത്സരാര്‍ത്ഥികളുമുണ്ട്.മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിഷയങ്ങളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പരീക്ഷ ണങ്ങളും ആധുനിക സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ കഴി വുകളുടെ പ്രകനവുമാണ് നടക്കുക.നേരത്തെ തയ്യാറാക്കി വന്നിട്ടു ള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും അവയുടെ വിവരണവും ഉണ്ടാ കും.ഇതൊടൊപ്പം അധ്യാപകരുടേയും മത്സരങ്ങളുമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 9.30ന് മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ ഒ ജി അനില്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ ശാസ്‌ത്രോത്സ വത്തിന് തുടക്കമാകും. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ള ത്ത് ലത അധ്യക്ഷയാകും.സമാപന സമ്മേളനം ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെ യ്യും.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനാകും.കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി സമ്മാന ദാനം നിര്‍വഹിക്കും.ജനപ്രതിനിധികള്‍,സാമൂഹ്യ രാഷ്ട്രീയ രംഗ ത്തെ പ്രമുഖര്‍ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍,അക്കാദമിക് കൗണ്‍സി ല്‍ കണ്‍വീനര്‍ എ ആര്‍ രവിശങ്കര്‍,അലനല്ലൂര്‍ ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകന്‍ ദാമോദരന്‍ പള്ളത്ത്,പ്രിന്‍സിപ്പല്‍ കെ ലത, അധ്യാപകരായ എസ് ആര്‍ ഹബീബുള്ള,സിദ്ദീഖ് പാറക്കോട്,സലീം നാലകത്ത് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!