പാലക്കാട്: കള്ള് ചെത്ത് വ്യവസായ രംഗത്ത് ജില്ലയില്‍ തൊഴി ലാളികളുടെ തെഴില്‍ നഷ്ടപ്പെടുന്ന നടപടികള്‍ പിന്‍വലിക്കണമെ ന്നും പ്രായോഗികമായി തീരുമാനമെടുക്കണമെന്നും കളള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയനുകളുടെ ജില്ലാ കോ ഓര്‍ഡിനേ ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കള്ള് ചെത്ത് വ്യവസായത്തില്‍ എക്‌സൈസ് വകുപ്പിന്റെ പ്രായോഗികമല്ലാത്ത ചില നിയമങ്ങള്‍ തൊഴില്‍ രംഗത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ സം സ്ഥാന ഫെഡറേഷന്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമാ യി നവംബര്‍ 9ന് പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും തീരുമാനിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനറും സംസ്ഥാന ഫെഡറേഷന്‍ വൈസ് പ്രസിഡണ്ടുമായ കെ.എന്‍.നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി എന്‍.ഹരിദാസ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ട റിയും ഒറ്റപ്പാലം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ട റിയുമായ കെ.ഭാസ്‌കരന്‍, മദ്യവ്യവസായത്തൊഴിലാളി ചിറ്റൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി യു.അസീസ്, പാലക്കാട് താലൂക്ക് സ്വതന്ത്ര മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ സെക്രട്ടറി പി. സുകുമാരന്‍, ആലത്തൂര്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.എം.കുഞ്ചു, മണ്ണാര്‍ക്കാട് താലൂക്ക് മദ്യവ്യവസാ യത്തൊഴിലാളി യൂണിയന്‍ സെക്രട്ടറി എ.എഫ്.ഡേവിഡ്, മണ്ണാര്‍ ക്കാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.കുമാ രന്‍, ചിറ്റൂര്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ നേതാക്കളായ സി.ബാലന്‍, ആര്‍.ശിവന്‍, ചെല്ലന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.