കോട്ടോപ്പാടം : പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരിഹാ രം കാണണമെന്നാവശ്യപ്പെട്ട് കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ ജില്ലാ കലക്ടര്‍,ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടമായി തെരുവുനാ യ്ക്കള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പൊതുജനങ്ങളെ ഭയപ്പെടു ത്തുന്നുണ്ട്.പ്രഭാത സവാരിക്കാരും സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികളും പാല്‍,പത്രം വിതരണക്കാരുമെല്ലാം ഭീതിപേറിയാണ് രാവിലെ സ ഞ്ചരിക്കുന്നത്.ഇരുചക്ര വാഹനയാത്രക്കാരുടെ പിറകെ ഓടുന്നതു മൂലം അപകടങ്ങളും സംഭവിക്കുന്നു.നിര്‍മാണത്തിലിരിക്കുന്ന കെ ട്ടിടങ്ങളും വിജനമായ ഇടത്തെ പൊന്തക്കാടുകളുമാണ് തെരുവുനാ യ്ക്കളുടെ വിശ്രമകേന്ദ്രം.കവലകളില്‍ കടവരാന്തകളിലാണ് ഇവ തമ്പടിക്കുന്നത്.തെരുവുനായ ശല്ല്യം ജീവല്‍പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് സൗപര്‍ ണിക കൂട്ടായ്മയുടെ ആവശ്യം.

തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്നതോടൊപ്പം പേവിഷ ബാധ യ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് ഊര്‍ജ്ജിതപ്പെടുത്തണമെന്നും പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സത്വര നടപടികള്‍ ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്തിന് നല്‍കിയ നി വേദനത്തില്‍ കൂട്ടായ്മ ആവശ്യപ്പെട്ടു.പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് ശശി ഭീമനാട്, മെമ്പര്‍ വിനീത,മുന്‍ വൈസ് പ്രസിഡണ്ട് എ. അസൈനാര്‍ മാസ്റ്റര്‍, സൗപര്‍ണിക കൂട്ടായ്മ പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദാലി, സെക്രട്ടറി പി.എം.മുസ്തഫ,എന്‍.പി.കാസിം,പി.ഗോപി, സി.കൃഷ്ണന്‍കുട്ടി,പി.ഫൈസല്‍,സി.പി.നിഷാദ്,പി.നൗഫല്‍,ടി.ജുനൈസ്,സി.പി.ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!