തിരുവനന്തപുരം: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനു ള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര ടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചതായും കമ്മിറ്റി ആഴ്ചയിലൊ രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും തദ്ദേശ സ്വ യംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

തെരുവ് നായ ശല്യത്തെക്കുറിച്ചും സ്വീകരിച്ച പ്രതിരോധ പ്രവര്‍ ത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദിവസവും റിപ്പോര്‍ട്ട് നല്‍കണം. വാക്സിനേഷന്‍ പുരോഗതി, എ. ബി.സി കേന്ദ്രം സജ്ജമാക്കല്‍ എന്നിവയുള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ജില്ലാ കളക്ടര്‍മാരുടേയും യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

നായകളെ ആകര്‍ഷിക്കും വിധം മാലിന്യം തെരുവില്‍ വലിച്ചെറി യുന്നത് കര്‍ശനമായി തടയാന്‍ ഹോട്ടല്‍ വ്യാപാരികള്‍, അറവുശാ ലാ വ്യാപാരികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അടിയന്തിര യോഗം വിളിക്കും. യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാകു ന്നുവെന്ന് ഉറപ്പാക്കും. തെരുവ് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുഖേന നിര്‍മാര്‍ജ്ജനം ചെയ്യാനും യോഗത്തില്‍ തീരുമാനമായ തായി മന്ത്രി രാജേഷ് പറഞ്ഞു.

തെരുവ് നായ പ്രശ്നത്തില്‍ എം.എല്‍.എ മാരുടെ കൂടി പങ്കാളിത്ത ത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ നിയോജകമണ്ഡലം തലത്തില്‍ യോഗം കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് യോഗ ത്തില്‍ പങ്കെടുത്ത റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ എം.എല്‍.എമാര്‍ക്കും കത്തയച്ചിട്ടുണ്ട്.

മനുഷ്യര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റത് കണക്കാക്കി സം സ്ഥാനത്തെ ആക്രമകാരികളായ തെരുവ് നായകളുള്ള സ്ഥലങ്ങ ളുടെ ഹോട്ട്സ്പോട്ട് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഹോ ട്ട്സ്പോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും വാക്സിനേഷന്‍ നടപടികള്‍ നടപ്പാക്കുക. കോവിഡും പ്രളയവും നേരിട്ടതു പോലെ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ജനകീയ കൂട്ടായ്മയിലൂടെ തെരുവ് നായ ശല്യത്തിനും അറുതി വരുത്തുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!