അലനല്ലൂര്‍: കെ.എന്‍.എം എടത്തനാട്ടുകര സൗത്ത്,നോര്‍ത്ത് മണ്ഡല ങ്ങളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി കോംപ്ല ക്‌സ് തലത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശമാ യി.വിദ്യാര്‍ത്ഥികളുടെ മത്സരത്തില്‍ സൗത്ത് മണ്ഡലത്തെ പ്രതിനി ധീകരിച്ചെത്തിയ പാലക്കാഴി മദ്രസ ടീമും അധ്യാപകരുടെ മത്സര ത്തി ല്‍ നോര്‍ത്ത് മണ്ഡലം അധ്യാപകരുടെ ടീമും വിജയിച്ചു. വിദ്യാ ര്‍ത്ഥികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായാണ് തടിയം പറമ്പ് ബിഎം സ്‌ക്വയര്‍ ടര്‍ഫില്‍ ഒരാഴ്ചക്കാലം നീണ്ട് നിന്ന ഫുട്‌ ബോള്‍ ടൂര്‍ണമെന്റ് ഒരുക്കിയത്.സെപ്റ്റംബര്‍ മൂന്നിന് തുടങ്ങിയ മത്സരം പത്തിന് സമാപിച്ചു.എടത്തനാട്ടുകര സൗത്ത്,നോര്‍ത്ത് മണ്ഡലം കോംപ്ലക്‌സ് ഭാരവാഹികളായ അബ്ദു സമദ്, അഷറഫ് സ്വലാഹി,നബീല്‍,സുധീര്‍ സ്വലാഹി,അക്ബറലി സ്വലാഹി, റഊ ഫ് സ്വലാഹി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നല്‍കി. ടൂര്‍ണമെന്റ് കോഡിനേറ്റര്‍മാരായ സഹല്‍ സാബു,ഫസീഹ് റഹ്മാന്‍, അമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!