മണ്ണാര്‍ക്കാട്:മലനാടിന്റെ ഓണവിശേഷങ്ങളറിയാന്‍ ‘മഹാബലി തമ്പുരാന്‍’ മണ്ണാര്‍ക്കാടെത്തി.പ്രജകള കണ്ട് സ്‌നേഹം പങ്കുവെച്ചു. സങ്കടങ്ങള്‍ കേട്ടു.സന്തോഷം നിറയാന്‍ ആശീര്‍വദിച്ച മഹാബലി തമ്പുരാന്‍ പ്രജകളുടെ സങ്കടങ്ങള്‍ അധികൃതരുടെ മുന്നിലെത്തി ക്കാനും മറന്നില്ല.

ഓണസന്ദേശം ജനങ്ങളിലേക്കെത്തിച്ച് മനുഷ്യസൗഹാര്‍ദം സുദൃഢ മാക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വിറോണ്‍മെ ന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷനാണ് മഹാബലി തമ്പുരാനെ മണ്ണാര്‍ ക്കാടെത്തിച്ചത്.രാജകീയ വേഷത്തില്‍ ആടയാഭരണങ്ങളണിഞ്ഞ് എച്ച് ഡി ഇ പി ഫൗണ്ടേഷന്‍ പ്രതിനിധിയാണ് മഹാബലിയുടെ വേ ഷത്തില്‍ ജനങ്ങളുമായി സംവദിച്ചത്.നിറഞ്ഞ ആദരവോടെയും സ്‌നേഹവായ്പുകളോടെയും മഹാബലി തമ്പുരാനെ മണ്ണാര്‍ക്കാട് എതിരേറ്റു.

നഗരസഭാ ബസ് സ്റ്റാന്റിലും സര്‍ക്കാര്‍ ഓഫീസുകളിലുമെത്തിയ മഹാബലിയെ കാണാന്‍ ആളുകള്‍ തിരക്കു കൂട്ടി.മണ്ണാര്‍ക്കാട് നഗ രസഭയുടെ ഓണാഘോഷ നേരത്തെത്തിയ മാവേലിയെ അധി കൃതര്‍ ഹൃദയപൂര്‍വം വരവേറ്റു.ഏറെ നേരം ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം ചെലവഴിച്ചാണ് ഇവിടെ നിന്നും മടങ്ങിയത്.

നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,തെങ്കര ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് എ ഷൗക്കത്തലി,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കരെ എന്നിവരെ നേരില്‍ കണ്ട് ആദരിച്ചു .തെരുവു നായ ശല്യമുള്‍പ്പടെ പ്രജകള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങ ള്‍ പരിഹരിക്കണമെന്ന് ഉണര്‍ത്തിച്ച് നിവേദനവും നല്‍കി.

ജീവന്‍ രക്ഷിക്കാനുള്ള വേഗപ്പാച്ചിലില്‍ ആംബുലന്‍സുകള്‍ ഗതാഗ ത കുരുക്കിലകപ്പെടാതെ വഴിയൊരുക്കാന്‍ നിസ്വാര്‍ത്ഥമായി നില കൊള്ളുന്ന ചുമട്ട് തൊഴിലാളികളേയും ആംബുലന്‍സ് ഡ്രൈവ ര്‍മാരായ റിയാസ് നന്‍മ,ബോണി കാരുണ്യ,സിവില്‍ ഡിഫന്‍സ് അംഗം ഷിഹാസ്,സാമൂഹ്യപ്രവര്‍ത്തകന്‍ സലീം ഫിഫ എന്നിവരേ യും മഹാബലി തമ്പുരാന്‍ ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!