മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേ ന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ കേരളത്തി ലെ ജില്ലകളില്‍ നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രമിന് പാലക്കാട് ജില്ലയില്‍ തുടക്കമാകുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീനയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 27 ന് രാവിലെ ഒന്‍പതിന് കണ്ണാ ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ പ്രേരക്മാരുടെ യോഗം ചേരും. ആദിവാസി, ഭിന്നലിംഗ-ക്വിയര്‍, തീരദേശ, ന്യൂനപക്ഷ, കശു വണ്ടി-ഫാക്ടറി തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കു ടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ വിദ്യാഭ്യാ സം ലഭിക്കാതെ പോയവര്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി യും സാമൂഹ്യസാക്ഷരത, ഭരണഘടന സാക്ഷരത, തുടങ്ങിയവ വ്യാപകമാക്കിയുമാണ് സാക്ഷരതാമിഷന്‍ പദ്ധതി നടപ്പിലാക്കു ന്ന ത്. അഞ്ചുവര്‍ഷത്തെ പദ്ധതിയില്‍ ആദ്യ വര്‍ഷം (2022-2023) സംസ്ഥാനത്ത് ആകെ 85,000 നിരക്ഷരരെ സാക്ഷരരാക്കുന്നതി നാണ് വിഭാവനം ചെയ്യുന്നത്. ഇതില്‍ പാലക്കാട് ജില്ലയിലെ 8000 നിരക്ഷരരെ സാക്ഷരരാക്കാനാണ് നിര്‍ദേശം.
