മണ്ണാര്‍ക്കാട്:രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതര പാരമ്പര്യ ത്തിനും നിരക്കാത്ത പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.ഈ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാഷ്ട്രശില്‍പികള്‍ രൂപംകൊടുത്ത മഹത്തായ ഭരണ ഘടനയുടെ മൂല്യങ്ങള്‍ക്ക് തീര്‍ത്തും എതിരാണ്.രാജ്യത്തെ പ്രബ ലമായ ന്യൂനപക്ഷ വിഭാഗത്തിന് പൗരത്വം നിഷേധിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീചമായ ശ്രമങ്ങളെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേ ഹം പറഞ്ഞു.കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനവും പൗരത്വ നിയമ ഭേദഗതിക്കെതിരായ അധ്യാപക പ്രതിരോധനിരയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജി.എം.യു.പി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി.എ.സിദ്ദീഖ് അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസ,മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.എസ് .ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, വൈസ് പ്രസിഡണ്ട് സി.എം.അലി,ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ഹുസൈന്‍ കോളശ്ശേരി,കെ.ടി.അബ്ദുല്‍ജലീല്‍,കെ.എം.സാലിഹ,കെ.പി.നീന,ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല,സെക്രട്ടറി പി.അന്‍വ ര്‍സാദത്ത്,ട്രഷറര്‍ സലീം നാലകത്ത് പ്രസംഗിച്ചു.’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ നടന്ന വിദ്യാ ഭ്യാസ സമ്മേളനം ഡോ.ജൗഹര്‍ മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പ്രതിഭാസംഗമം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാമും യാത്രയയപ്പ് സമ്മേളനം കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദിഖ് പാറോക്കോടും ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ജില്ലാ ഭാരവാഹികളായ നാസര്‍ കൊപ്പം, പി.പി.എ.നാസര്‍, കെ.പി.എ. സലീം, കെ.ഷറഫുദ്ദീന്‍, നാസര്‍ തേളത്ത്, ഹംസത്ത് മാടാല, വിദ്യാ ഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍,സെക്രട്ടറി സി.എച്ച്. സുല്‍ഫിക്കറലി, സി.പി.ഷിഹാബുദ്ദീന്‍, കെ.എ.മനാഫ്, ടി.കെ.എം.ഹനീഫ,എന്‍.ഷാനവാസ്,കെ.ടി.ഹാരിസ്,വി.പി.മുസ്തഫ,കെ.സാബിറ,കെ.യൂനുസ് സലീം,പി.പി.അബ്ദുള്ള, പി.പി.അബ്ദുല്‍ ബഷീര്‍,കെ.അലി,കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഓര്‍ഗനൈ സിങ്ങ് സെക്രട്ടറി ടി.പി. മുഹമ്മദ് റഫീഖ്, ജില്ലാ പ്രസിഡണ്ട് എം.പി. സാദിഖ്, കെ.ടി.യൂസഫ്,കെ.ജി.മണികണ്ഠന്‍, ടി.പി.അബ്ദുല്‍ സലീം പ്രസംഗിച്ചു.സമ്മേളനത്തിന് മുന്നോടിയായി മതത്തിന്റെ പേരില്‍ പൗരന്മാരെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതി ഷേധിച്ച് ഒരുക്കിയ പ്രതിരോധനിരയില്‍നൂറ് കണക്കിന് അധ്യാപകര്‍ അണിചേര്‍ന്നു.