പാലക്കാട്:ജില്ലയില്‍ ബിജെപി നിയോജക മണ്ഡലം അധ്യക്ഷന്‍ മാരെ പത്ത് നിയോജക മണ്ഡലങ്ങളില്‍ ഐക്യകണ്ഠേന തെര ഞ്ഞെടുത്തു. ഇന്ന് കാലത്ത് 10 മുതല്‍ 11 വരെ ആയിരുന്നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. എല്ലാ മണ്ഡലങ്ങളിലും ഓരോ നാമനിര്‍ദ്ദേശ പത്രിക വീതമാണ് സമര്‍പ്പിക്കപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ബൂത്ത് പ്രസിഡന്റ് ഉപരി നേതാക്കന്മാരുടെ യോഗ ത്തില്‍ വരണാധികാരിമാര്‍ പുതിയ മണ്ഡലം അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതായി ജില്ലാ സഹ വരണാധികാരി പി. ഭാസി അറിയി ച്ചു.പട്ടാമ്പിയില്‍ സുനില്‍.എ.കെ, ഷൊര്‍ണൂരില്‍ പി. ജയന് മാസ്റ്റര്‍, കോങ്ങാട് രവി അടിയത്ത്, മണ്ണാര്‍ക്കാട് എ.പി.സുമേഷ്കുമാര്,
മലമ്പുഴയില്‍ സുരേഷ്.എം കണ്ണന്, പാലക്കാട് പി. സ്മിതേഷ്, തരൂര്‍ കെ. സദാനന്ദന്, ചിറ്റൂരില്‍ കെ.ശ്രീകുമാര്‍, നെന്മാറയില് കെ. സന്തോഷ്കുമാര്‍, ആലത്തൂരില്‍ ശ്രീ. ബി.ഷിബു എന്നിവരെയാണ് തെരഞ്ഞെടുത്തത്. തൃത്താലയില്‍ ജനുവരി നാലിനും, ഒറ്റപ്പാലത്ത് പിന്നീടും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കും.