മണ്ണാര്‍ക്കാട്:വനംവകുപ്പിന്റെ ജീപ്പ് പാലത്തില്‍ നിന്നും പുഴയി ലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഫോറസ്റ്റ് റെയ്ഞ്ചര്‍ ഷര്‍മ്മിള ജയറാം (32) മരിച്ചു. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പത്ത് ദിവസത്തോളമായി ചികിത്സ യില്‍ കഴിയുകയായിരുന്ന ഷര്‍മ്മിള ഇന്ന് രാവിലെയോടെയാണ് മരിച്ചത്.മൃതദേഹം ഉച്ചയ്ക്ക് ശേഷം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീ സില്‍ പൊതു ദര്‍ശനത്തിന് വെക്കും. കഴിഞ്ഞ മാസം 24ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.ചെമ്മണ്ണൂരിലെ ഭാവനി പുഴക്ക് കുറുകെയുള്ള വീതി കുറഞ്ഞതും കൈവരികളി ല്ലാത്ത തുമായ പാലത്തില്‍ നിന്നും വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.പുഴയില്‍ പത്തടിയോളം വെള്ളമുണ്ടായി രുന്നു.പുഴയിലകപ്പെട്ട ഷര്‍മ്മിളയേയും ഡ്രൈവര്‍ ഉബൈദിനേയും സമീപത്തുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്.ഷര്‍മ്മിള ഇരുപത് മിനുട്ടോളം ജീപ്പില്‍ കുടുങ്ങി കിടന്നു.പരിക്കേറ്റ ഉബൈദി നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ഷര്‍മ്മിളയെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തല്‍ണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉബൈദിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റിയെങ്കിലും ഡിസംബര്‍ 27ന് ഉബൈദ് മരിച്ചു.പത്ത് ദിവസത്തോളമായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്ന ഷര്‍മ്മിളയും ഒടുവില്‍ മരണത്തിന് കീഴടങ്ങി. സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ വിനോദിന്റെ ഭാര്യയാണ് ഷര്‍മ്മിള.ഏക മകന്‍ റയാന്‍ഷ്.നാല് വര്‍ഷം മുന്‍പ് വനംവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ഷര്‍മ്മിള ഒരു വര്‍ഷം മുമ്പാണ് സ്ഥലം മാറി അട്ടപ്പാടിയിലെത്തിയത്.