അഗളി: അഗളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയ കര്‍ഷകരെ വാദ്യ മേളങ്ങളുടെ അകമ്പടിയോട് കൂ ടി കൃഷിഭവനിലേക്ക് ആനയിച്ചു.കൃഷി വകുപ്പിന്റെ സംസ്ഥാന ക്യാമ്പയിന്‍ ആയ കൃഷി ദര്‍ശന്റെ ഭാഗമായി പഞ്ചായത്ത് പരി ധിയിലെ എല്ലാ വാര്‍ഡുകളിലും പുതിയ 6 സ്ഥലങ്ങളില്‍ വീതം കൃഷി ആരംഭിച്ചു.
കൃഷി ഭവന്‍ അങ്കണത്തില്‍ കാര്‍ഷിക മേഖല യുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളും നടത്തി.കൃഷി ഭവന്‍ പരിധിയിലെ കാര്‍ഷി ക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഒമ്പത് കര്‍ഷകരെ ആദരിച്ചു.മികച്ച കുട്ടി കര്‍ഷകന്‍ ആയി തിര ഞ്ഞെടുക്കപ്പെട്ട ആദിത്യന്‍ ഹരികൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിയെ അഗ ളി എസ്പിസി അംഗങ്ങള്‍ സല്യൂട്ട് നല്‍കി ആദരിച്ചു.അഗളി ഗ്രാമ പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാറ്റന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹേ ശ്വരി രവി, വാര്‍ഡ് അംഗങ്ങളായ നിത്യ ഷിജു, കണ്ണമ്മ, ഗിരിജ ബാ ബു, സെന്തി ല്‍, മുഹമ്മദ് നാസര്‍, കെ. ടി. ബെന്നി,സെല്‍വരാജ് കാര്‍ഷിക വിക സന സമിതി അംഗങ്ങള്‍ സൈമണ്‍ കോശി, എന്‍. പി. ഷാജന്‍, വക്ക ച്ചന്‍, വേലുസ്വാമി, ബാലന്‍ വൈദ്യര്‍ കൃഷി ഉദ്യോ ഗസ്ഥര്‍ വിജയ കുമാര്‍. പി, ഇന്ദിരറാണി എന്നിവര്‍ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം മിനി. ജി. കുറുപ്പ് സ്വാഗതം പറഞ്ഞു.