അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈ സേഷനും കിസാന്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നൂതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശ നവും കാര്‍ഷികമേളയും ഞായറാഴ്ച അലനല്ലൂരില്‍ നടക്കും. കാര്‍ ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി മുഖേന കര്‍ഷകര്‍ക്ക് 50 ശത മാനം മുതല്‍ 80 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ഇതിനായി സൗജന്യ രജിസ്‌ട്രേഷനും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും കൃഷി ചെയ്ത നാടന്‍ പച്ചക്ക റികള്‍,ജൈവ വളം,വിത്തുകള്‍,വളര്‍ത്തു മത്സ്യം,നാടന്‍ തെങ്ങിന്‍ തൈകള്‍,നല്ലയിനം കമുങ്ങ് തൈകള്‍,ഫലവൃക്ഷ തൈകള്‍, ചെ ടികള്‍ മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന സ്റ്റാളു കള്‍ മേളയിലുണ്ടാകും.

കാട് വെട്ട്,മരം മുറി യന്ത്രം,വാട്ടര്‍ പമ്പ്,സ്‌പ്രെയര്‍ മെഷീന്‍,ഗാര്‍ഡന്‍ ടില്ലര്‍,പവര്‍ ടില്ലര്‍,ട്രാക്ടര്‍,ഓട്ടോമാറ്റിക് വിന്നോവര്‍,പോള്‍ പ്രുണേര്‍, പവര്‍ വീഡര്‍,എര്‍ത്ത് ഓജര്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് മേളയില്‍ പരിചയപ്പെടാം.പാലക്കാട് അഗ്രി ഹൈപ്പര്‍ മാര്‍ട്ടന്റെ സഹകരണത്തോടെയാണ് കാര്‍ഷിക ഉപകരണ പ്രദര്‍ശ നമൊരുക്കുന്നത്.

കാര്‍ഷിക ഉപകരണങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ പ്രദര്‍ശന സ്റ്റാ ളില്‍ കര്‍ഷകര്‍ക്ക് ദുരീകരിച്ച് നല്‍കും.നിരവധി ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടാന്‍ മേള കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നത് പോലെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് യന്ത്ര ങ്ങള്‍ വാങ്ങുന്നതിലൂട സാധിക്കുമെന്നും ഉപകരണങ്ങള്‍ക്കുള്ള വായ്പാ സഹായം ആവശ്യമുള്ളവര്‍ക്ക് അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്നും വിഎഫ്പിഒ ചെയര്‍മാന്‍ കാസിം ആലായന്‍,സെക്രട്ടറി കരീം അലന ല്ലൂര്‍,വൈസ് ചെയര്‍മാന്‍ അരവിന്ദന്‍ ചൂരക്കാട്ടില്‍,സിഇഒ ഷെരീഫ് പാലക്കണ്ണി എന്നിവര്‍ പറഞ്ഞു.

അലനല്ലൂര്‍ ഗ്രാമീണ ബാങ്കിന് താഴെ പികെ കോംപ്ലക്‌സിലാണ് പ്രദര്‍ ശന നഗരിയുള്ളത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ള ത്ത് ലത ഉദ്ഘാടനം ചെയ്യും.കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീ യ ചെയര്‍മാന്‍ ജോസ് തയ്യില്‍ വിശിഷ്ടാതിഥിയായിരി ക്കും. വിഎ ഫ്പിഒ ചെയര്‍മാന്‍ കാസിം ആലായന്‍ അധ്യക്ഷനാകും.ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍,വി.അബ്ദുള്‍ സലീം,അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ട് കെ.ഹ ബീബുള്ള അന്‍സാരി എന്നിവര്‍ സംബന്ധിക്കും.രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മേള.

SMAM സർക്കാർ സബ്സിഡിക്ക് ആവശ്യമുള്ള രേഖകളുടെ കോപ്പികൾ :-
ആധാർ കാർഡ്
ഫോട്ടോ
ബാങ്ക് പാസ് ബുക്ക്
ഭൂനികുതി അടച്ച രസീത്
ജാതി സർട്ടിഫിക്കറ്റ് (SC, ST)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!