അഗളി:അട്ടപ്പാടി താവളത്ത് ഭവാനി പുഴയ്ക്ക് കുറുകെ പുതിയ പാ ലം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍ പ്പിക്കുമെന്ന് അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.റീ ബി ല്‍ഡ് കേരളയുടെ ഭാഗമായി 140 കോടി രൂപ മുടക്കി നവീകരിക്കുന്ന താവളം -മുള്ളി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ റോഡിലുള്ള അഗളി-പുതൂര്‍ ഗ്രാമപഞ്ചായത്തുക ളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താവളം പാലത്തിന്റെ ഉയരം കൂട്ടണ മെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ താവളം പാലത്തിന്റെ അറ്റകുറ്റപ്പണി കള്‍ തടഞ്ഞിരുന്നു.

പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എം. എല്‍.എ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തി ല്‍ നിര്‍മ്മാണ കമ്പനിയുമായി ചര്‍ച്ച നടത്തി. ഇപ്പോഴുള്ള എസ്റ്റിമേറ്റി ല്‍ താവളം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെട്ടിട്ടില്ല എന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചു. മാത്രമല്ല 2018ലെ പ്രളയകാലത്ത് നിലവിലുള്ള പാലത്തില്‍ നിന്നും 4. 9 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഒഴുകിയിട്ടുണ്ടെന്നും അതുകൊണ്ട് അത്രയും ഉയരത്തില്‍ പുതിയ പാലം നിര്‍മ്മിക്കേണ്ടതുണ്ടെന്നും എന്‍ജിനീയര്‍മാര്‍ വ്യക്തമാക്കി. പാലത്തിന്റെ ബലക്ഷയവും അനുബന്ധകാര്യങ്ങളും ചൂണ്ടിക്കാട്ടി പാലത്തിന് പുതിയ പ്രൊപ്പോസല്‍ നല്‍കുവാന്‍ എം.എല്‍.എ നിര്‍മ്മാണ കമ്പനിയെ ചുമതലപ്പെടുത്തി.

പുതിയ പ്രൊപ്പോസല്‍ എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍. എ ഉറപ്പ് നല്‍കി.നിലവിലുള്ള റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടു പോകാനും തീരുമാനമായി. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വാര്‍ഡ് വാര്‍ഡ് മെമ്പര്‍മാരായ എസ്.അല്ലന്‍, സെന്തില്‍ കുമാര്‍, സുനില്‍. ജി.പുത്തൂര്‍, സുനില്‍കുമാര്‍, ഷിബു സിറിയക്, കെ.ജെ.മാത്യു, സാബു.കെ.പി, ജോബി കുര്യക്കാട്ടില്‍, തോമസ് വര്‍ഗീസ്, ഷൈന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!