കുമരംപുത്തൂര്‍: നെച്ചുള്ളി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റ ബിള്‍ സെന്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. അഡ്വ.എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുളള പ്രശംസാ പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സിന്റിക്കറ്റ് മെമ്പര്‍ പ്രൊ. പി.എം സലാഹുദ്ദീന്‍ ഉല്‍ബോധനം നടത്തി. ട്രസ്റ്റ് ചെയര്‍മന്‍ വൈ ശ്യന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പൊന്‍പാറ കോയ കുട്ടി ആമുഖ പ്രഭാഷണം നടത്തി. ജോയിന്റ് കണ്‍വീനര്‍ കെ.കെ സൈനുദ്ദീന്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, മുന്‍ പഞ്ചായത്ത് പ്രസി ഡന്റ് ഹുസൈന്‍ കോളശ്ശേരി, കെ.പി അബ്ദുല്ല, നൗഷാദ് വെള്ളപ്പാ ടം, ടി.എം.എ റഷീദ്, പികെ ഹമീദ്, കെ.കെ ബഷീര്‍, കെ.സി മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു. എം.ടി ഖാദര്‍, ഇല്യാസ്.പി, സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ട്രസ്റ്റ് ട്രഷറര്‍ ഹുസൈന്‍ കക്കാടന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!