അഗളി: എം.ആര്‍.എസിലെ (മോഡല്‍ റെസിഡഷ്യല്‍ സ്‌കൂള്‍) ഓ രോ വിദ്യാര്‍ത്ഥികളും മികച്ച വിദ്യാഭ്യാസം നേടി ആരോഗ്യ സംര ക്ഷണ ശീലങ്ങള്‍ ഉറപ്പാക്കണമെന്നും അത് ഓരോ വിദ്യാര്‍ത്ഥിയുടെ യും ചുമതലയാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പറഞ്ഞു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീ – മെട്രിക്ക് -പോസ്റ്റ് മെട്രിക്ക് ഹോസ്റ്റ ലുകളില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ ജീവിത നിലവാരം യഥാസമയം പരിശോധിച്ച് രേഖപ്പെടുത്തുന്നതി ന് യൂണിസെഫ്, ആരോഗ്യവകുപ്പ്, ന്യൂട്രീഷ്യനിസ്റ്റ് എന്നിവരുടെ സഹകരണത്തോടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തയ്യാറാക്കിയ ഹെല്‍ത്ത് കാര്‍ഡിന്റെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ആരോഗ്യശീലങ്ങള്‍ ഊരുകളിലേക്ക് പ്രചരിപ്പിക്കാനുള്ള ഉത്തരവാ ദിത്തം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അട്ടപ്പാടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികാലത്ത് കണ്ടെത്തി പരിഹരിക്കുകയാണ് ഹെല്‍ത്ത് കാര്‍ഡി ന്റെ ലക്ഷ്യം. എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ ശീലങ്ങള്‍, രീതികള്‍, ഭക്ഷണം എന്നിവ വിഷയമാക്കി ഉപന്യാസ മത്സരം നടത്താന്‍ പദ്ധതിയുണ്ട്. ഓരോ ഗോത്ര വിദ്യാര്‍ത്ഥികളുടെ യും കല, നൃത്തം, സംസ്‌ക്കാരം എന്നിവയും ഭക്ഷണ ശീലങ്ങളും റെക്കോര്‍ഡ് ചെയ്ത് സംരക്ഷിക്കാന്‍ പദ്ധതിയുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
അട്ടപ്പാടി എം.ആര്‍.എസില്‍ നടന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. അട്ട പ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ്കലക്ടറുമായ ഡി. ധര്‍മ്മ ലശ്രീ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണ പ്രകാശ്, ഡി.എം.ഒ. ഡോ.കെ.പി. റീത്ത, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ വി.കെ.സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.