മണ്ണാര്‍ക്കാട്: മാന്‍ കൊമ്പുമായി മൂന്ന പേരെ വനംവകുപ്പ് പിടി കൂടി.തെങ്കര മെഴുകുംപാറ ഒടവില്‍ വീട്ടില്‍ സന്ദീപ് (24), മെഴു കുംപാറ മാലത്ത് വീട്ടില്‍ പ്രഭാത് (32), എറണാംകുളം വെളളൂര്‍ ക്കുന്നം മടവൂര്‍ മഞ്ഞാംങ്കുഴി വീട്ടില്‍ മഹേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. തെങ്കര മെഴുകുംപാറയില്‍ നിന്ന് വില്‍പനക്കായി കൊണ്ടു പോകുകയായിരുന്ന മാന്‍കൊമ്പുകളാണ് പിടികൂടിയത്.
പാലക്കാട് ഫളെയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുട ര്‍ന്ന് ഫ്‌ളെയിങ് സ്‌ക്വാഡും മണ്ണാര്‍ക്കാട് വനം വകുപ്പു സംയുക്ത മായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. തലയോട്ടി യോടു കൂടിയ കൊമ്പു കളാണ് പ്രതികളില്‍ നിന്ന് പിടികൂടിയതെ ന്ന് വനപാലകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം ചാക്കി ല്‍ കെട്ടി ബൈക്കില്‍ കട ത്തികൊണ്ടു പോകാന്‍ ശ്രമിക്കുന്നതി നിടെയാണ് സംഘം പിടിയിലായത്.ഒരാള്‍ ഓടി രക്ഷപ്പെട്ടു.
പാലക്കാട് ഫ്‌ളെയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദു ള്‍ റസാഖ്,മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സുബൈ ര്‍, മണ്ണാര്‍ക്കാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.രാജേഷ് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പുരുഷോത്ത മന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.