മണ്ണാര്‍ക്കാട്: പ്ലസ് ടു ഫലത്തില്‍ ജില്ലയില്‍ 79.87 ശതമാനം വിജയ മെന്ന് ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 29460 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 23530 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 2055 പേര്‍ മുഴുവന്‍ വിഷയങ്ങ ള്‍ക്കും എപ്ലസ് നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 38.89 ശതമാനം വിജയം നേടുകയും 39 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടുകയും ചെയ്തു.
സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം പൂര്‍ത്തീകരിക്കുന്ന തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒന്നും രണ്ടും വര്‍ഷ ത്തെ പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്‌കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റില്‍ ലഭിക്കും. 2013 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും രേഖ പ്പെടുത്തിയാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ കൗണ്ടര്‍ ഫോയി ലുകള്‍ സ്‌കൂളില്‍ സൂക്ഷിക്കണം. കംപാര്‍ട്ട്മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിനു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്‌കോറുകളും ഇത്ത വണ നേടിയ സ്‌കോറുകളും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കു ന്നതിനുള്ള സൗകര്യങ്ങള്‍ ഡയറക്ടറേറ്റില്‍ നിലവിലുണ്ട്. കുട്ടിക ളുടെ ഫോട്ടോയും മറ്റു അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് 2020 മുതല്‍ നല്‍കി വരുന്നത്.
2022 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷ യ്ക്ക് അപേക്ഷിക്കാം. 2022 ലെ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാ നോ ട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.വിദ്യാര്‍ഥികള്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂ ക്ഷ്മ പരിശോധനയ്ക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിര്‍ണ്ണയം നട ന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാല്‍ അവര്‍ക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍, അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് സമര്‍ പ്പിക്കേണ്ടത്. ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്‍ ഡറി പോര്‍ട്ടലിലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപ യും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരി ശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകള്‍ ജൂണ്‍ 22 മുതല്‍ സ്‌കൂളുകളില്‍ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും.