അഗളി: സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല കൾ തിരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കർഷകർ നടത്തിയ അതിജീവന സദസ് ജ നസാഗരമായി. അഗളി എസ്ബിഐ ജംഗ്ഷനിൽ നിന്നും ആരം ഭിച്ച റാലിയിലും തുടർന്ന് ഗൂളിക്കടവിൽ നടന്ന പൊതുസമ്മേളനത്തി ലും 5000ൽ അധികം പേർ പങ്കെടുത്തു.

സംരക്ഷിത വനങ്ങൾക്ക് ചുറ്റും ആകാശദൂരത്തിൽ ഒരു കിലോമീറ്റർ ചുറ്റളവ് കണക്കാക്കി കരുതൽ മേഖലയാക്കണമെന്ന സുപ്രീം കോട തിയുടെ വിധി നടപ്പിൽ വന്നാൽ അട്ടപ്പാടിയിലെ കർഷകരെയും ദോഷകരമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. സൈല ന്റ്‌വാലി കരുതൽ മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് എ ന്നത് അട്ടപ്പാടിയുടെ ഭൂരിഭാഗം സ്ഥലങ്ങളും ഉൾപ്പെടും. സൈലന്റ്‌ വാലിക്ക് പുറമെ ഭവാനി വന്യജീവി സങ്കേതം കൂടി വരുന്നതോ ടെ കർഷകരുടെ ജീവിതം കൂടുതൽ ദുസഹമാകും. നിയമ നിർമ്മാണം നടത്തി കർഷകരെ സംരക്ഷിക്കണമെന്ന് കർഷക സംരക്ഷണ സ മിതി ആവശ്യപ്പെട്ടു.

മറ്റു ജില്ലകളിൽ ഇതുപോലെ നടക്കുന്ന അതിജീവന സദസുകൾ സ മാപിക്കുന്നതോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് കർഷ കരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നും പറഞ്ഞു. പാ ലക്കാട് രൂപതയുടെ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വ ത്തിലാണ് ജില്ലകളിൽ അതിജീവന സദസ് സംഘടിപ്പിക്കുന്നത്.
സ്വതന്ത്ര കർഷക അസോസിയേഷൻ സംസ്ഥാന ചെയർമാൻ അല ക്സ് ഒഴുകയിൽ ഗുളിക്കടവിൽ നടന്ന അതിജീവന സദസ് ഉദ്ഘാടനം ചെയ്തു. കർഷക സംരക്ഷണ സമിതി ജില്ലാ കൺവീനർ ഫാ. സജി വട്ടുകളത്തിൽ അധ്യക്ഷനായി. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ ജോർജ്ജ്, കെ.ശാന്തകുമാരി എംഎൽഎ, അട്ടപ്പാ ടി കർഷക സംരക്ഷണ സമിതി സെക്രട്ടറി ജോൺസൺ വിലങ്ങുപാ റയിൽ, വി കെ ശ്രീകണ്ഠൻ എംപി, എൻ ഷംസുദ്ധീൻ എംഎൽഎ, സംരക്ഷണ സമിതി പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവർ സംസാരിച്ചു.അഗളി എസ്ബിഐ ജംങ്ഷനിൽ നിന്ന് തുടങ്ങിയ പ്രതിഷേധ റാലിയുടെ ഉദ്ഘാടനം ഫാ. ജോമസ് കൊടകശ്ശേരിൽ അട്ടപ്പാടി കർഷക സംരക്ഷണ സമിതി പ്രസിഡന്റ് ശ്രീലക്ഷമി ശ്രീകുമാറിന് പതാക കൈമാറി കൊണ്ട് നിർവ്വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!