കുമരംപുത്തൂര്‍: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. കൊമേ ഴ്സ്,ബയോളജി ബാച്ചുകളില്‍ നൂറ് ശതമാനം വിജയം നേടി.98.3 ശതമാ നമാണ് ആകെ വിജയം.കൊമേഴ്സ് സിഎ,കൊമേഴ്സ് പൊളിറ്റിക്സ്,ഹ്യുമാ നിറ്റീസ്,ബയോളജി വിഷയങ്ങളില്‍ ആകെ അഞ്ചു ബാച്ചുകളിലാ യി 348 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.ഇതില്‍ 342 പേരും വിജയിച്ചു.39 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.സ്‌കൂ ളില്‍ വിജയാഘോഷവും നടന്നു.അധ്യാപകര്‍,പിടിഎ അംഗങ്ങള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി കളുടേയും അധ്യാപാകരുടേയും പിടിഎയുടേയും കഠിനപ്രയത്ന ത്തിന്റെ ഫലമാണ് അഭിമാനകരമായ ഈ വിജയമെന്ന് പ്രിന്‍സി പ്പാള്‍ ഷഫീഖ് റഹ്മാന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!