മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ചൊവ്വാഴ് അറിയാം.രാവിലെ 11നു സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേം ബറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലം ഔ ദ്യോഗികമായി പ്രഖ്യാപിക്കും.ഔദ്യോഗിക പ്രഖ്യാപനത്തിനു ശേ ഷം ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും.

ഹയര്‍ സെക്കന്‍ഡറി ഫലം അതിവേഗം ‘പി.ആര്‍.ഡി ലൈവ്’ ആ പ്പിലൂടെ വേഗത്തിലറിയാം. പൊതുവിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാ പനം നടത്തിയ ശേഷം ഉച്ചയ്ക്കു 12 മുതല്‍ ആപ്പില്‍ ഫലം ലഭ്യമാ കും.ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെ യ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചി രിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔ ദ്യോഗിക മൊബൈല്‍ ആപ്പായ ‘പി.ആര്‍.ഡി ലൈവ്’ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!