തച്ചമ്പാറ: ജനവാസ മേഖലയെ ഒഴിവാക്കാതെ പരിസ്ഥിതി ലോല പ്രദേശം നിര്‍ണയിച്ച സുപ്രീം കോടതി ഉത്തരവ് പുന:പരിശോധി ക്കണമെന്നാവശ്യപ്പെട്ട് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോ മീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കുന്ന കോടതി ഉത്തരവിനെതിരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കണം.പരിസ്ഥിതി ലോല മേഖല നിര്‍ണയം ജനകീയ കമ്മിറ്റികളുമായും ത്രിതല പഞ്ചായത്ത് സമിതികളുമായി ആലോ ചിച്ച് ജനങ്ങളുടെ ആശങ്കകള്‍ കൂടി പരിശോധിച്ച് ആവശ്യമായ ഭേദ ഗതി വരുത്തി മാത്രമേ നടപ്പിലാക്കാവൂ എന്നും ആവശ്യപ്പെട്ടു.
ഗാഡ്ഗില്‍,കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം തച്ചമ്പാറ പഞ്ചാ യത്തിലെ മലയോര മേഖല വലിയൊരു സമരമുഖത്തേക്ക് തിരിയു ന്നത് കണ്ടാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിച്ചത്.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തനൂജ രാധാകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു.ഭരണസമിതി അംഗം ഐസക് ജോണ്‍ പിന്താങ്ങി.
കുടിയേറ്റ കര്‍ഷകര്‍ ഏറെയുള്ള മലയോര പ്രദേശങ്ങളില്‍ ജനവാസ മേഖലയെ ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല പ്രദേശ നിര്‍ണയം നടത്താവൂ എന്നാണ് ആവശ്യം.കോടതി ഉത്തരവ് തച്ചമ്പാറ പഞ്ചാ യത്തിലെ പാലക്കയം പോലെയുള്ള മലയോര മേഖലകളിലെ കര്‍ഷ കരെ പ്രതിസന്ധിയിലാക്കമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി പറഞ്ഞു.വനാതിര്‍ത്തി പങ്കിടുന്ന പാലക്കയം പോ ലെയുള്ള പ്രദേശങ്ങളില്‍ വന്യമൃഗശല്ല്യം പരിഹരിക്കുന്നതിന് സര്‍ ക്കാര്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി ക്ക് നേരിട്ട് നിവേദനം നല്‍കാനും ഭരണസമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.