മണ്ണാര്‍ക്കാട്: ആശാ വര്‍ക്കര്‍മാരെ സ്ഥിരം തൊഴിലാളികളായി അം ഗീകരിച്ച് ആരോഗ്യമേഖലയില്‍ സ്ഥിര നിയമനം നടത്തണമെന്ന് പാലക്കാട് ജില്ലാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മിനിമം വേതനം 26,000 രൂപയായി ഉയര്‍ ത്തണം.പ്രതിമാസ ഹോണറേറിയം ഉപാധികളില്ലാതെ മുഴുവന്‍ പേര്‍ക്കും നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സ മ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പത്മിനി ടീച്ചര്‍ അധ്യക്ഷയായി.സി നിര്‍മ്മ ല രക്തസാക്ഷി പ്രമേയവും കെ രമ അനുശോചന പ്രമേയവും സെ ക്രട്ടറി കെ ഗീത പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ രമണി കണ ക്കും, കേരള ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എല്‍ ഗീത സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്ചുതന്‍,ജില്ലാ ജോയിന്റ് സെക്രട്ടറി മനോ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ യു ടി രാമകൃഷ്ണന്‍ സ്വാഗതവും കണ്‍ വീനര്‍ കെ എന്‍ സുശീല നന്ദിയും പറഞ്ഞു.പുതിയ ഭാരവാ ഹികള്‍: എം.പത്മിനി (പ്രസിഡന്റ്), കെ ഗീത (സെക്രട്ടറി),കെ രമണി (ട്രഷ റര്‍).