മണ്ണാര്‍ക്കാട്: ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതി നു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങള്‍ പ്രകാരമുള്ള നികുതി കുടിശികകള്‍ തീര്‍പ്പാക്കുന്നതിനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആം നെസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി അപേ ക്ഷിക്കാം.കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്‍പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ്, എന്നീ നിയമങ്ങള്‍ പ്രകാരമുള്ള കുടിശിക കള്‍ക്ക് പദ്ധതി പ്രകാരം ഓപ്ഷന്‍ സമര്‍പ്പിക്കാം. പിഴയിലും പലിശ യിലും 100 ശതമാനം ഇളവ് ലഭിക്കും.

കേരള പൊതു വില്‍പന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശികയുടെ 40 ശതമാനവും തവ ണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് ലഭിക്കും. അ പ്പീല്‍ നിലവിലുള്ള കേസുകള്‍ക്കും ആംനെസ്റ്റി ബാധകമാണ്.
വ്യാപാരികളുടെ കുടിശിക വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.ഓപ്ഷന്‍ സമര്‍പ്പിക്കു ന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്ട്രേഷന്‍ എടുക്കണം.

വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി ഒരോ വര്‍ഷത്തേയ്ക്കും പ്രത്യേകം ഓപ്ഷന്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്. വെബ്‌സൈ റ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ വ്യാപാരി കള്‍ക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാം. തിരുത്തലുകള്‍ ആവശ്യമാണെ ങ്കില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം ഓപ്ഷന്‍ സമര്‍പ്പി ക്കാം. ഓപ്ഷന്‍ നികുതിനിര്‍ണയ അധികാരി പരിശോധിച്ച് അം ഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശിക അടയ്ക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!