ചെര്‍പ്പുളശ്ശേരി: സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാ ധാരണക്കാര്‍ക്ക് ആശ്വാസവും ആശ്രയവുമായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ചെര്‍പ്പുളശ്ശേരിയിലും പ്ര വര്‍ത്തനമാരംഭിക്കുന്നതായി മാനേജര്‍ പി.കെ അജിത്ത് അറിയിച്ചു. പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ പ്ലാസ ടവറിലാണ് യു ജിഎസിന്റെ നാലാമത് ബ്രാഞ്ച് ഒരുങ്ങിയിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 5555 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി, പലി ശ രഹിത സ്വര്‍ണ പണയ വായ്പ,കാര്‍ഷിക സബ്‌സിഡിയോടു കൂടി യുള്ള സ്വര്‍ണ പണയ വായ്പ,ഗ്രാമ പ്രദേശത്തെ വനിതാ കൂട്ടായ്മയ്ക്ക് കൈത്താങ്ങായി മഹിളാ ജ്യോതി മൈക്രോഫിനാന്‍സ് സ്‌കീം തുട ങ്ങിയ നിരവധി പദ്ധതികളാണ് ഇടപാടുകാര്‍ക്കായി യുജിഎസ് കാഴ്ച വെക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മി ക്കുട്ടി ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ മു ഖ്യാതിഥിയായിരിക്കും.വൈസ് ചെയര്‍പേഴ്‌സണ്‍ സഫ്‌ന പാറക്കല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.പി സമീജ്,വിഷ്ണു, കൗണ്‍സി ലര്‍ പി.സതീദേവി,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.ജയകൃഷ്ണ ന്‍,പി.പി വിനോദ്കുമാര്‍,ഇക്ബാല്‍ ദുറാനി,കെ ഹരിദാസ്,വ്യാപാരി നേതാവ് കെ.എ.ഹമീദ്,ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.