മണ്ണാര്‍ക്കാട് : മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്ത നങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി ഫ്‌ളെയിം എന്ന പേരില്‍ പുതി യ പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്നതായി എന്‍. ഷംസുദ്ദീന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫ്യൂ ച്ചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മണ്ണാര്‍ക്കാട്‌സ് എ ജ്യൂക്കേഷന്‍ അഥവാ ഫ്‌ളെയിം എന്‍സ്‌കൂള്‍ എന്‍സൈന്‍ ലേണിംഗ് ആപ്പിന്റെ സഹായത്തോടെയാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിവിധ തരത്തിലുള്ള കഴിവുകള്‍ പരിപോഷി പ്പിക്കുകയും മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതി യ വിജ്ഞാന ശാഖകളിലേക്ക് എത്തിക്കുയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരമുള്‍ പ്പടെ അമ്പതോളം പേരടങ്ങുന്ന കോര്‍ഗ്രൂപ്പുമായി ചര്‍ച്ച ചെയ്താണ് പദ്ധതി രൂപവത്കരിച്ചത്.എംഎല്‍എ മുഖേനയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഫ്‌ളെയിം പദ്ധതിയിലൂടെയാണ് ഇനി ഏകോപി പ്പിക്കുക.
സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീലനം,അഭിരുചി പരി ശോധന,കരിയര്‍ കൗണ്‍സിലിംഗ്,സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എ ന്‍ട്രന്‍സ് പരിശീലനം,നിയമ പ്രവേശന പരിശീലനം,അംഗനവാടി മുതല്‍ കോളേജ് വരെയുള്ളവയുടെ ഭാതിക സൗകര്യങ്ങള്‍ മെച്ച പ്പെടുത്തല്‍,വാഹന പിന്തുണ,ഗ്രീന്‍ ക്യാമ്പസ്,ഗോത്ര വിദ്യാര്‍ത്ഥി കളുടെ പുരോഗതി,സേവന പരിപാടികളിലേക്കുള്ള പ്രവേശനം, സ്‌കോളാര്‍സ് പദ്ധതികളെ പരിചയപ്പെടുത്തുക,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം തുടങ്ങിയവയാണ് പ്രാഥമിക ഘട്ടത്തില്‍ ഫ്‌ളയിം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നഗരസഭ,പഞ്ചായത്ത് തലങ്ങളില്‍ നിന്നും അമ്പത് പേരെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുക.ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഗൂഗിള്‍ ഫോം വഴി നടക്കും.11 മുതല്‍ 21 വരെ അഭിരുചി പരിശോധന,22ന് കരിയര്‍ കൗണ്‍സി ലിംഗും നടക്കും.പ്ലസ്ടു,ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ക്കായാണ് അഭിരുചി പരിശോധനയും കരിയര്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നത്.പദ്ധതി നടത്തിപ്പിനായി നിലവിലുള്ള കോര്‍ ഗ്രൂപ്പില്‍ നിന്നും ഒരു ഏകോപന സമിതിയും ഉപസമിതികളും രൂപീകരിക്കും.സ്‌കൂളില്‍ നിന്നും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയോഗിക്കും.എംഎല്‍എ ഫണ്ട് വിനിയോഗിക്കാവു ന്നവയ്ക്ക് ആ ഫണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ സംരഭക രുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടും വിനിയോഗിക്കാനാണ് തീരുമാനമെന്നും എംഎല്‍എ പറഞ്ഞു.