കല്ലടിക്കോട്: ദേശീയപാതയില്‍ അപകടങ്ങളുടെ സ്ഥിരം കേന്ദ്രമാ യ പനയമ്പാടത്ത് മിനിലോറിയും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു.മിനി ലോറി ഡ്രൈവ ര്‍ കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശി റിതിന്‍ രാജി (35) നാണ് പരിക്കേറ്റത്.തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പനയമ്പാ ടം റേഷന്‍ കടയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.

പത്രക്കെട്ടുകളുമായി കോഴിക്കോട് നിന്നും പാലക്കാട്ടേയ്ക്ക് പോവു കയായിരുന്ന മിനി ലോറിയും പാല്‍ കയറ്റി പാലക്കാട് ഭാഗത്ത് നി ന്നും മണ്ണാര്‍ക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.വളവ് തിരഞ്ഞ് വരികയായി രുന്ന മിനി ലോറി നിയന്ത്രണം തെറ്റി കണ്ടെയ്‌നര്‍ ലോറിയിലിടി ക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. അപകട സമയത്ത് മഴയുണ്ടായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ റിതിനെ ഡോര്‍ വെട്ടി പ്പൊളിച്ചാണ് പുറത്തെടുത്തത്.ഇയാളുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.സന്നദ്ധപ്രവര്‍ത്തകനായ കരിമ്പ സ്വദേശി ഷെമീറി ന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തി ഡ്രൈവറെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

ദേശീയപാത നവീകരണം നടന്നതിന് ശേഷം ഇതുവരെ ഇരുനൂറോ ളം അപകടങ്ങളാണ് മേഖലയില്‍ സംഭവിച്ചിട്ടുള്ളത്.18 പേരുടെ ജീവ ന്‍ പൊലിഞ്ഞതിനൊപ്പം നിരവധി പേര്‍ക്ക് പരിക്കേറ്റു.അനവധി വാ ഹനങ്ങളും തകര്‍ന്നിട്ടുണ്ട്.അപകടങ്ങള്‍ക്ക് അയവു വരുത്താന്‍ റോഡില്‍ ഗ്രിപ്പിടുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം അധികൃതര്‍ നടത്തിയിരുന്നു.എന്നാല്‍ പനയമ്പാടം ഭാഗത്ത് അറുതിയില്ലാതെ അപകടങ്ങള്‍ തുടരുകയാണ്.പ്രത്യേകിച്ചും മഴ സമയങ്ങളില്‍.മഴക്കാലം വരാനിരിക്കെ പനയമ്പാടത്തെ പാതയുടെ അപകടസ്ഥിതിയെ കുറിച്ചോര്‍ത്തുള്ള ആശങ്കയും കനക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!