മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മണ്ണാര്‍ക്കാട്,തെങ്കര മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാ ട് മേഖല സെക്രട്ടറി ബോബി ജോയ് ഓണക്കൂര്‍ അധ്യക്ഷനായി. ജി ല്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ,പാര്‍ട്ടി മണ്ഡലം എക്‌ സിക്യുട്ടീവ് അംഗം പരമശിവന്‍,തെങ്കര ലോക്കല്‍ സെക്രട്ടറി ഭാസ്‌ കരന്‍ മുണ്ടക്കണ്ണി, ശ്യാംഭാസി, ഗ്രീഷ്മ, അബുറജ, കൃഷ്ണദാസ്, അന്‍ സാര്‍,അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.തെങ്കര മേഖല സെക്രട്ടറി ഭരത് സ്വാഗതവും ആബിദ് കൈതച്ചിറ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!