പാലക്കാട്: അട്ടപ്പാടിയിലും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലും എന്‍ജിനീയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയ ന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരു മാനിച്ചു. എന്‍ജിനീയര്‍മാരുടെ അഭാവത്താല്‍ പദ്ധതിനിര്‍വഹണ ത്തില്‍ താമസം നേരിടുന്നതിനാല്‍ പ്രശ്നം അതീവ ഗൗരവമായി കാ ണുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ആന ശല്യമുള്ള കാഞ്ഞിരപ്പുഴ- തച്ചമ്പാറ പ്രദേശത്ത് 14 കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സി ങ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതായും ബാക്കി യുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മണ്ണാര്‍ക്കാട് ഡി.എഫ്. ഒ അറിയിച്ചു. 2012 -13 കാലയളവില്‍ പട്ടികജാതി വികസന വകുപ്പി ന്റെ ലാന്‍ഡ് ടു ലാന്‍ഡ് ലെസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അലന ല്ലൂര്‍, തെങ്കര ഭാഗത്ത് ന്യായവിലയേക്കാള്‍ കൂടുതല്‍ തുക നല്‍കി വാങ്ങിയ ഭൂമി വാസയോഗ്യമല്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ അടിയന്തരമായി കേസ് ഫയല്‍ ചെയ്യാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാ നിച്ചു.
ജില്ലയിലെ പച്ച തേങ്ങ /കൊപ്ര സംഭരിക്കുന്നതിന് നിലവിലുള്ള ഏജന്‍സികളുമായി കരാര്‍ വെച്ചിട്ടുള്ളതായും ജൂണ്‍ അഞ്ചുമുതല്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി, തടുക്ക ശ്ശേരി മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്നിവരാണ് കരാര്‍ ഏറ്റെടുത്തി ട്ടുള്ളത്. സംഭരണത്തിനായി തെങ്ങ് കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയതായും മറ്റുള്ള പ്രദേശങ്ങളില്‍ ഉടന്‍തന്നെ ഏജന്‍ സികളുമായി കരാര്‍ വെച്ച് സംഭരണം തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.
പട്ടാമ്പി ഫയര്‍ സ്റ്റേഷന്‍, കൊപ്പം പോലീസ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് അനു മതിയും നിരാക്ഷേപ പത്രങ്ങളും( എന്‍ ഓ സി ) ലഭ്യമാക്കുന്നതിനു ള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഭാരതപ്പുഴ യുടെ സംരക്ഷണഭിത്തി കെട്ടി വീടുകളുടെ അപകടാവസ്ഥ പരി ഹരിക്കുന്നതിനായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിക ള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കണമെ ന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
കുളപ്പുള്ളി – കൊച്ചി പാലം, കുളപ്പുള്ളി- പൊതുവാള്‍ ജംഗ്ഷന്‍, ഷൊര്‍ണൂര്‍ റോഡുകളുടെ നിര്‍മ്മാണം പി.ഡബ്ള്യു.ഡിയുടെ നേതൃ ത്വത്തില്‍ ഉടന്‍ ആരംഭിക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍. എ. ആവശ്യപ്പെട്ടു. നാല് പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹ രിക്കാനായി കോതകുര്‍ശ്ശിയില്‍ സബ്സ്റ്റേഷന്‍ ആരംഭിക്കുന്നതിന് കാഞ്ഞിരപ്പുഴ ജലസേചന വിഭാഗത്തില്‍നിന്ന് സ്ഥലം വിട്ടു നല്‍കു ന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. വാണിയംകുളം, അനങ്ങനടി എന്നിവിടങ്ങളില്‍ വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങളുടെ പുനരധിവാസത്തിനായി ദുരന്തനി വാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര നടപടിയെടു ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സംവിധാനം ജില്ലയില്‍ ഉടന്‍ പ്രവര്‍ ത്തനം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പരിശീലന പരി പാടി ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകുമെന്നും ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവകേ രളം കര്‍മ്മ പദ്ധതി- 2 ന്റെ ഭാഗമായി ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പദ്ധതിയില്‍ ജില്ലയിലെ 6920 ജലസ്രോതസ്സുകളില്‍ നിന്ന് സാമ്പിളു കള്‍ ശേഖരിച്ച്തായും 4392 സാമ്പിളുകളുടെ ഫലം ലഭിച്ച തായും കോര്‍ഡിനേറ്റര്‍ അറിയിച്ചു.ലൈഫ് 2020 പുതിയ അപേക്ഷകളുടെ പുനപരിശോധന നിലവില്‍ 96% പൂര്‍ത്തിയായതായി ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ ക്കാര്‍ക്കായുള്ള 327 വീടുകള്‍ കൂടി പൂര്‍ത്തിയായതായും കോഡിനേറ്റര്‍ പറഞ്ഞു.
അഞ്ചു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ടു സ്‌കൂളുകള്‍ മെയ് 30ന് ഉദ്ഘാടനം ചെയ്യുമെന്നും മൂന്നു കോടി രൂപ ഉപയോഗിച്ചുള്ള ഒരു സ്‌കൂളിന്റെ നിര്‍മ്മാണം ജൂണ്‍ ഒന്നിന് പൂര്‍ത്തിയാക്കുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള 12 വിദ്യാലയ ങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ എം.എല്‍.എ.മാരായ മുഹമ്മദ് മുഹ്സിന്‍, കെ. ബാബു, പി. മമ്മിക്കുട്ടി, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിന്റെ പ്രതിനിധി പി. മാധവന്‍, എ. ഡി. എം. കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മിഷന്‍ കോഡിനേറ്റര്‍മാര്‍, വിവിധ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഉദ്യോഗത്തില്‍ നിന്ന് വിര മിക്കുന്ന ഫിനാന്‍സ് ഓഫീസര്‍ക്ക് ജില്ലാകലക്ടര്‍ പ്രത്യേക ആശം സകള്‍ നേര്‍ന്നു.