മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാകിര ണം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കുമരംപുത്തൂര്‍ നെച്ചുള്ളി ഗവ.ഹെസ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാ ടനത്തിനൊരുങ്ങി.ഒരു കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ഒമ്പത് ക്ലാസ് മുറികളാണ് ഉള്ളത്.കിഫ്ബി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലക്കാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യ പ്പെടുന്ന മൂന്ന് സ്‌കൂളുകളില്‍ ഒന്നാണ് നെച്ചുള്ളി സ്‌കൂള്‍.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 30ന് ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹി ക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു. വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും.സ്‌കൂള്‍ തലത്തില്‍ ശിലാഫലകം അനാച്ഛാദനം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിക്കും.വി.കെ ശ്രീകണ്ഠന്‍ എം. പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, കുമരംപു ത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി,മറ്റ് ജനപ്രതിനി ധികള്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി കള്‍,പൂര്‍വ്വ അധ്യാപകര്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമു ഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
1962ല്‍ 16 കുട്ടികളുമായാണ് വാളയാടി ഖാദര്‍ ഹാജിയുടെ സ്ഥലത്ത് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.നെച്ചുള്ള മുഹമ്മദ് ഹാജി നല്‍ കിയ ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ ഓലഷെഡ്ഡ് നിര്‍മിച്ച് പ്രവര്‍ത്തനം പിന്നീടിങ്ങോട്ട് മാറ്റി.എല്‍പി സ്‌കൂളില്‍ നി ന്നും 1991ലാണ് യുപിയായി ഉയര്‍ന്നത്.2013ല്‍ ആര്‍എംഎസ്എ പദ്ധ തിയിലൂടെയാണ് ഹൈസ്‌കൂളായി മാറിയത്. എം.പി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് ഫണ്ടുകളിലൂടെ വിവിധ വികസന പ്രവര്‍ത്തന ങ്ങള്‍ സ്‌കൂളില്‍ നടന്നിട്ടുണ്ട്.നിലവില്‍ 720 കുട്ടികളാണ് പഠിക്കുന്ന ത്.കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ സര്‍ക്കാര്‍ ഹൈസ്‌കൂളിലൊന്ന് കൂടിയാ ണ് നെച്ചുള്ളി സ്്കൂള്‍. എന്‍എംഎംഎസ്, എല്‍എസ്എസ്, യുഎ സ്എസ് പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
മലയോര പിന്നാക്ക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നിരവധി പരാധീനതകളും നേരിടുന്നുണ്ട്. കുമരംപുത്തൂര്‍, കോട്ടോ പ്പാടം,മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലെ ഏക സര്‍ക്കാര്‍ ഹൈസ് കൂളാണ് നെച്ചുള്ളിയിലേത്.സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ആശ്രയമായ ഈ വിദ്യാലയത്തെ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ ത്തേണ്ടതും ആവശ്യകതയാണ്.ലാബ്,ലൈബ്രറി,കളിസ്ഥലം എന്നി വയെല്ലാം നെച്ചുള്ളി സ്‌കൂളിന്റെ ആവശ്യകതകളാണെന്ന് അധി കൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അം ഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.പി മുഹമ്മദ് മുസ്തഫ,പ്രധാന അധ്യാപിക എസ്.ശാലിനി, പ്രചരണവിഭാ ഗം കണ്‍വീനര്‍ ജുനൈസ് നെച്ചുള്ളി എന്നിവര്‍ പങ്കെടുത്തു.