സ്‌ക്രീനിംഗ് ക്യാമ്പുകള്‍ തുടങ്ങി

ഷോളയൂര്‍: ശാരീരികവും മാനസികവും വൈകാരികവും സാമൂ ഹികവുമായ ആരോഗ്യമുള്ള ഒരു ഗോത്ര തലമുറയെ വാര്‍ത്തെടു ക്കാന്‍ ടോട്ടല്‍ ഹെല്‍ത്ത് എന്റിച്ച്‌മെന്റ് ആന്‍ഡ് മെയിന്റനന്‍സ് പ്രോഗ്രാം അഥവാ തെമ്പ് പദ്ധതിയുമായി ഷോളയൂര്‍ കുടുംബാ രോ ഗ്യ കേന്ദ്രം.പോഷകാഹാര കുറവും ജനിതക വൈകല്ല്യവും മൂലം തുടര്‍ക്കഥയാകുന്ന ശിശുമരണവും മറ്റ് അകാലമരണവും തടയുക യെന്നതാണ് പ്രധാനമായും പദ്ധതിയില്‍ ലക്ഷ്യംവെയ്ക്കുന്നത്.

ആദിവാസി സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ചിട്ടയായ ആരോഗ്യചര്യയും ആരോഗ്യ ബോധവല്‍ക്കരണവും നല്‍കി ക്രമാനുഗതമായ ആരോ ഗ്യപരിപാലനം നടപ്പിലാക്കി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരു ത്താനും പദ്ധതി ലക്ഷ്യമിടുന്നു.കൗമാര പ്രായത്തിലെ വിവാഹം ഗര്‍ഭധാരണം എന്നിവ ഒഴിവാക്കുക,ജനിതക വൈകല്ല്യങ്ങള്‍ക്കു കാരണമാകുന്ന അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഒഴിവാ ക്കുക എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും.ജനിതക വൈകല്ല്യങ്ങള്‍ക്കും തുടര്‍ച്ചയായ ഗര്‍ഭമലസലിനും കാരണമാകുന്ന സിക്കിള്‍സെല്‍ അനീമിയ നേരത്തെ കണ്ടെത്തുന്നതിനും ചികി ത്സിക്കുന്നതിനും പദ്ധതിയില്‍ നടപടി സ്വീകരിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമാണ് തെമ്പ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഷോളയൂര്‍ കുടും ബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള 10 വയസ്സു മുതല്‍ 19 വരെ പ്രായ മുള്ള കൗമാരക്കാരില്‍ സമഗ്ര ആരോഗ്യ സ്‌ക്രീനിംഗ് ജില്ലാ പ്രാരംഭ ഇടെപടല്‍ കേന്ദ്രത്തിലൂടെ ജനനവൈകല്ല്യം,വളര്‍ച്ചാ ഘട്ടത്തിലെ കാലതാമസം,അസുഖങ്ങള്‍,ന്യൂനതകള്‍ കണ്ടെത്തും.അടുത്ത തല മുറയിലേക്ക് അരിവാള്‍ രോഗ പകര്‍ച്ച കുറയ്ക്കാനും കഴിയുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.ഷോളയൂര്‍ ആശുപത്രിയ്ക്ക് കീഴില്‍ നിലവില്‍ 1120 കുട്ടികളാണ് ഉള്ളത്.ആദ്യ ഘട്ടത്തില്‍ സബ് സെന്റ ര്‍ ഗോഞ്ചിയൂരിന് കീഴിലെ ഏഴ് ഊരുകളിലായി 215 പേരുടെ സ്‌ക്രീ നിംഗ് നടത്താനാണ് പദ്ധതി.

നമ്മുക്ക് സംഘടിക്കാം ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മയുടെ സഹ കരണത്തോടെ വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ നടന്ന സ്‌ക്രീനിംഗ് ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിതേഷ്,ഊരൂ മൂപ്പത്തി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി സ്വാഗതവും പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് റുക്കിയ റഷീദ് നന്ദിയും പറഞ്ഞു. ജെഎ ച്ച്‌ഐമാരായ ഉമേഷ് രാജ്,രഞ്ജിത്ത്,ജെപിഎച്ച്എന്‍ ശ്രീമോള്‍, അജ്‌ന യൂസഫ്,ലിനി,പ്രിയ,സൂര്യ,ആശാവര്‍ക്കര്‍ നഞ്ചി,സ്‌കൂള്‍ ഹെല്‍ത്ത് ജെപിഎച്ച്എന്‍മാര്‍,എസ്ടി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!