അഗളി: അട്ടപ്പാടി കുറവന്‍പാടി, ഉണ്ണിമല പ്രദേശങ്ങളില്‍ കുരുമു ളക് കൃഷിയിലെ ദ്രുതവാട്ടം തടയാന്‍ കൃഷി വകുപ്പ് നടത്തിയ ഇട പെടല്‍ ഫലം കണ്ടു.ഡിസംബര്‍,ജനുവരി മാസങ്ങളിലാണ് ദ്രുത വാട്ടം ബാധിച്ച് കുരുമുളകു കൊടികള്‍ക്ക് വ്യാപകമായി ഉണങ്ങി തുടങ്ങിയത്.കുരുമുളക് കൃഷിയില്‍ അജ്ഞാത രോഗം പടര്‍ന്നത് കര്‍ഷകരേയും ആശങ്കയിലാഴ്ത്തി.തുടര്‍ന്ന് വിള ആരോഗ്യ പരി പാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ കര്‍ഷകര്‍ക്ക് ജീ വാണു വളങ്ങളും, അനുബന്ധ രാസ കീടനാശിനികളും വിതരണം ചെയ്തു.തുടര്‍ച്ചയായി കൃഷി വകുപ്പിന്റെ ഫീല്‍ഡ് സ്റ്റാഫുകളുടെ ഇടപെടലിനെ തുടര്‍ന്ന് സമ്പൂര്‍ണമായി രോഗ വിമുക്തമായി.
കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നിയന്ത്രണ മാര്‍ഗ്ഗ ങ്ങള്‍ അവലംബിച്ചതിനാല്‍ വന്‍ നഷ്ടത്തില്‍ നിന്നും രക്ഷപ്പെട്ട തായി കര്‍ഷകനായ കോരോത്ത് മാത്യു പറഞ്ഞു.പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട കീടനാശിനി പ്രയോഗത്തിന് കൃഷി ഗവേഷ ണ കേന്ദ്രം പട്ടാമ്പിയിലെ ശാസ്ത്രജ്ഞര്‍ ആയ ഡോ. സുമയ്യ, ഡോ. രശ്മി എന്നിവരുടെ നേതൃത്വത്തില്‍ തോട്ടങ്ങളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനവും നടത്തി.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലത ശര്‍മ്മ, കൃഷി ഓഫീസര്‍ ദീപ ജയന്‍, ഉദ്യോഗസ്ഥരായ അമ്പു. വി. ബി, നിഷ. എന്‍.ജി, നൗഷാദ് ചേന്നാട്ട് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.