മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തക ങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെന്‍ഡര്‍ തുല്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവാ യി.ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,ഡയറക്ടര്‍,എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നി വര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാഠപുസ്തകങ്ങളിലെ ജെന്‍ഡര്‍ വേര്‍തിരിവ് സംബന്ധിച്ച മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടിസ്വീകരിച്ചുകൊണ്ട് ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍ അംഗങ്ങളായ റെനി ആന്റണി സി.വിജയ കുമാര്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവി ച്ചത്.

ജൈവപരമായ വ്യത്യാസം ഒന്നിനും തടസമല്ലെന്നതു കുട്ടികളെ ബോധ്യപ്പെടുത്തുന്നതാകണം പാഠപുസ്തകങ്ങള്‍.പുസ്‌കങ്ങളിലെ ജെന്‍ഡര്‍ വേര്‍തിരിവ് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തുല്യതയും പരസ്പര ബഹുമാനവും വിഷയമാകുന്ന തരത്തിലാ യിരിക്കണം പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങള്‍ വിഭാവനം ചെയ്യുമ്പോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ നിയമങ്ങ ളില്‍ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന് നിഷ്‌ ക്കര്‍ഷിക്കുന്നത് പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്ത ണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!