അലനല്ലൂര്‍: ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.കാലാവധി രേഖപ്പെടുത്താത്തതും, കഴിഞ്ഞതു മായ ബേക്കറി സാധനങ്ങള്‍,പഴകിയ ഇറച്ചി,വൃത്തിഹീനമായി ഫ്രീ സറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീം,ഇറച്ചി,ഫ്രൂട്ട്‌സ് എന്നിവയും പി ടിച്ചെടുത്ത് നശിപ്പിച്ചു.പകര്‍ച്ചാ വ്യാധികള്‍ പടരാന്‍ സാഹചര്യം സൃ ഷ്ടിക്കുകയും,മലിനജലം ഒഴുക്കുകയും,ശുചിത്വം പാലിക്കാതെയും നടത്തിയ സ്ഥാപനങ്ങള്‍ക്കാണ് പ്രശ്‌നം പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയത്.
അലനല്ലൂര്‍,കോട്ടോപ്പാടം,തച്ചനാട്ടുകര,കാരാകുര്‍ശ്ശി,തെങ്കര,തച്ചമ്പാറ,കാഞ്ഞിരപ്പുഴ,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളി ലാണ് പരിശോധന നടന്നത്.ഒമ്പത് സംഘങ്ങള്‍ 141 സ്ഥാപനങ്ങള്‍ പരിശോധിച്ചു.55 ഹോട്ടല്‍,33 കൂള്‍ബാര്‍,37 ബേക്കറി,16 ഇതര സ്ഥാപ നങ്ങള്‍ എന്നിവടങ്ങളിലായിരുന്നു പരിശോധന.ആഹാരങ്ങള്‍ വി തരണം ചെയ്യുന്ന മിക്ക തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലായിരുന്നുവെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.നാരായണന്‍ പറഞ്ഞു.ശുചിത്വം പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയും പൊതുജനാരോഗ്യ ശല്ല്യം സൃഷ്ടിക്കുകയും ചെയ്യുന്ന കടകള്‍ക്കെ തിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാ നിച്ചതായും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.
അലനല്ലൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.നാരായണന്‍, കോട്ടോ പ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി ഷംസുദ്ദീന്‍,രവി ചന്ദ്രന്‍,ടോംസ് വര്‍ഗീസ്,രാധാകൃഷ്ണന്‍,ബര്‍ലിറ്റ്,ഇരുപത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.