മണ്ണാര്‍ക്കാട്: ആള്‍ കേരള പെയിന്റേഴ്‌സ് വെല്‍ഫെയര്‍ അസോ സിയേഷന്‍ പ്രഥമ പാലക്കാട് ജില്ലാ സമ്മേളനം മെയ് ഏഴ്,എട്ട് തീ യതികളിലായി മണ്ണാര്‍ക്കാട് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രതിനിധി സമ്മേള നം ശനിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും.ജില്ലാ ഭാരവാഹികളെ തെര ഞ്ഞെടുക്കും.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അലനല്ലൂര്‍ പിപിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം വി.കെ.ശ്രീകണ്ഠ ന്‍ എംപി ഉദ്ഘാടനം ചെയ്യും.എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.പ്രേംകുമാര്‍,മുഹമ്മദ് മുഹ്‌സിന്‍,കെ.ശാന്തകുമാരി തുടങ്ങിയ വര്‍ പങ്കെടുക്കും.സംഘടന സംസ്ഥാന പ്രസിഡന്റ് ജിതിന്‍ പത്തനം തിട്ട അധ്യക്ഷനാകും.സംസ്ഥാന ഭാരവാഹികളും രാഷ്ട്രീയ-കലാ-സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബന്ധി ക്കും.സമ്മേളനത്തോടനുബന്ധിച്ച് വാഹന വിളംബര ജാഥ,രക്തദാന ക്യാമ്പ്,ചിത്രരചന മത്സരം എന്നിവ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ രവിചന്ദ്രന്‍,ഭാരവാഹികളായ ഷാജഹാന്‍ ഉമ്മരന്‍,ഹൈദ്രോസ് പട്ടാ മ്പി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!