മണ്ണാര്‍ക്കാട്: സാധാരണക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അ ത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതി യ ശാഖകള്‍ ശ്രീകൃഷ്ണപുരത്തും മണ്ണാര്‍ക്കാട് നഗരത്തിലും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.സ്വര്‍ണ്ണ പണയത്തില്‍ വിവിധ വായ്പകളുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ആന്‍ഡ് ഗോള്‍ഡ് ലോണ്‍ എന്നി പേരിലാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്.

ശ്രീകൃഷ്ണപുരം ശാഖയുടെ ഉദ്ഘാടനം കെ.പ്രേംകുമാര്‍ എംഎല്‍എ യും,മണ്ണാര്‍ക്കാട് നഗരത്തിലെ രണ്ടാമത് ശാഖയുടെയും ലോക്കറി ന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും നിര്‍വഹിച്ചു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ആദ്യ നിക്ഷേപം സ്വീകരിച്ചു.മഹിളാ ജ്യോതി മൈക്രോ ഫിനാന്‍സിന്റെ ഭാഗമായുള്ള വായ്പാ വിതരണം ഇരുശാഖകളിലും നടന്നു.ചടങ്ങില്‍ ജനപ്രതിനിധികള്‍,ലോണ്‍സ് ഹെഡ് കെ ആര്‍ ദീപക്ക്,ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ മനോജ്,ശ്രീകൃഷ്ണപുരം ബ്രാഞ്ച് ഇന്‍ചാര്‍ ജ്ജ് സുധീഷ് കുമാര്‍,അഭിലാഷ്,നിമിത തുടങ്ങിയവര്‍ സംബന്ധിച്ചു.

കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ സംരഭകര്‍ക്കും സ്വര്‍ണ്ണാഭരണ പണയ വായ്പാ പദ്ധതിയില്‍ ഗ്രാമിന് ഇനി മുതല്‍ 5,555 അര്‍ബണ്‍ ഗ്രാ മീണ്‍ സൊസൈറ്റി നല്‍കുമെന്ന് മാനേജര്‍ പി.കെ അജിത്ത് അറി യിച്ചു.പലിശ രഹിത സ്വര്‍ണ പണയ വായ്പ,കാര്‍ഷിക സബ്‌സിഡി യോടു കൂടിയുള്ള വായ്പ തുടങ്ങിയ നിരവധി വായ്പാ പദ്ധതികള്‍ യു ജിഎസ് പുതിയ ബ്രാഞ്ചുകളിലും നടപ്പിലാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!