മണ്ണാര്‍ക്കാട്:’സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയ ത്തില്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേ ളനം മെയ് ഏഴ്,എട്ട് തിയതികളിലായി മണ്ണാര്‍ക്കാട് നടക്കും.ശനി വൈകിട്ട് 4 ന് കെ.എസ്.ടി. യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ പതാകയുയര്‍ത്തുന്നതോടെ ദ്വിദിന സമ്മേളനത്തിന് തുടക്കമാകും.തുടര്‍ന്ന് പ്രതിനിധി സമ്മേളനം പി.അബ്ദുല്‍ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും.വൈകിട്ട് 6 ന് സാം സ്‌കാരിക സായാഹ്നം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ്.ഹംസ ഉദ്ഘാടനം ചെയ്യും.9 മണിക്ക് സംഘടനാ ചര്‍ച്ച നട ക്കും. ഞായറാഴ്ച രാവിലെ 10 ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്പൂര്‍ണ സമ്മേള നം ഉദ്ഘാടനം ചെയ്യും.വി.കെ.ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാ കും.എം.എല്‍.എമാരായ ഷാഫി പറമ്പില്‍,നജീബ് കാന്തപുരം, കെ. പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി.ബല്‍റാം, മുസ് ലിം ലീഗ് സം സ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ.കരീം തുടങ്ങിയവര്‍ സംബന്ധിക്കും.
11.30 ന് വിദ്യാഭ്യാസ സെമിനാര്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാ ഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.ഉച്ചക്ക് ശേഷം 3 ന് സര്‍വീസ് സംഗമം യു.എ.ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൗണ്‍സില്‍ മീറ്റ്,സംഘടനാ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാറും പാഠ്യപദ്ധതി പരിഷ്‌ക രണം സംസ്ഥാന സര്‍ക്കാറും നടപ്പില്‍ വരുത്തുന്ന ഘട്ടത്തില്‍ പൊ തുവിദ്യാഭ്യാസത്തിന്റെ സവിശേഷമായ സ്വത്വം എല്ലാ തലങ്ങളി ലും ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും വിധേയമാക്കണമെന്ന് കെ.എസ്.ടി.യു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ക്ലാസ് മുറികളില്‍ സന്നിവേശിപ്പിക്കപ്പെടുന്ന ആശയതലം രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കും വിരുദ്ധമാകാതെ കഴിഞ്ഞ കാലങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആശങ്കകള്‍ അകറ്റുന്ന നയ രൂപീകരണത്തിനാണ് രാജ്യം കാതോര്‍ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.ഗൗര വതരമായ വിചാരപ്പെടലുകള്‍ക്ക് കെ. എസ്.ടി.യു സംസ്ഥാന സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന് കെ. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍, വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോ ക്കോട്, ഹുസൈന്‍ കോളശ്ശേരി, കെ.പി.എ.സലീം,മീഡിയ കമ്മിറ്റി കണ്‍വീനര്‍ സലീം നാലകത്ത് എന്നിവര്‍ പറഞ്ഞു.