മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയെങ്കിലും സ്വാകര്യ ബസുകള്‍ നിരത്തിലിറങ്ങി യില്ല.ഓട്ടോ ടാക്‌സി ജീപ്പുകളും സര്‍വ്വീസ് നടത്തിയില്ല.ഇതോടെ ജനം വലഞ്ഞു. സ്‌കൂള്‍ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തി.രാവിലെ മുതല്‍ തന്നെ നഗരം വിജനമായിരുന്നു. നഗരത്തി ന്റെ പ്രധാന ഭാഗങ്ങളിലെല്ലാം പോലീസ് പട്രോളിംഗ് ശക്തമായി രുന്നു.ഏതാനം സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തി രുന്നു.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായി രുന്നു ഹര്‍ത്താല്‍.വൈകീട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി.