മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ ത്ഥിനി തെറിച്ച് റോഡിലേക്ക് വീണ സംഭവത്തില്‍ കുറ്റക്കാര്‍ക്കെ തിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഐ എസ്എഫ് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി.വാഹനത്തി ന്റെ അമിത വേഗതയും വാതില്‍ അടക്കാതിരുന്നതുമാണ് അപകട കാരണമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെ ന്നും പരാതിയില്‍ ആവശ്യപ്പെട്ടു.നടപടിയില്ലാത്ത പക്ഷം സമരവു മായി മുന്നോട്ട് പോകുമെന്ന് എഐഎസ്എഫ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി കെ.വിവേക്,എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം ആ ബിദ് കൈതച്ചിറ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയോടെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മാജിത തസ്നീം ബസില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണത്.പരിക്കേറ്റ കുട്ടിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരു ന്നു.സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.