തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ മികച്ച മാതൃകയായ ഫിന്‍ലാന്റ് കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ ത്തനങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധത അറിച്ചു. കേരളത്തി ന്റെ പ്രത്യേക പ്രതിനിധിയും നിലവില്‍ സ്‌കൂള്‍ പാഠ്യപദ്ധതി കരി ക്കുലം കമ്മിറ്റി അംഗവുമായ വേണുരാജാമണി മുഖ്യമന്ത്രിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും നിര്‍ദ്ദേശത്തിന്റെ അടി സ്ഥാനത്തില്‍ ഇന്ത്യയിലെ ഫിന്‍ലാന്റ് അബാസിഡര്‍ റിത്വ കൗക്കു റോണ്ടേ, വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്.
വിശദമായ ചര്‍ച്ചകള്‍ക്കായി ഫിന്‍ലാന്റ് അബാസിഡറും വിദ്യാ ഭ്യാസ പ്രതിനിധിയും 2022 ആഗസ്റ്റില്‍ കേരളം സന്ദര്‍ശിക്കും. ചര്‍ച്ച കളുടെ തുടക്കം എന്ന നിലയില്‍ വെബിനാര്‍ സിരീസ് ആരംഭിക്കും. സ്‌കൂള്‍ പാഠ്യപദ്ധതി, അധ്യാപക ശാക്തീകരണം, നിരന്തര മൂല്യനി ര്‍ണയം, സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി വിദ്യാഭ്യാസ ത്തിന്റെ വിവിധ മേഖലകളിലായിരിക്കും വെബിനാറുകള്‍ സംഘ ടിപ്പിക്കുക. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം ആരംഭിച്ച പശ്ചാ ത്തലത്തില്‍ ഫിന്‍ലാന്റുമായുള്ള വിദ്യാഭ്യാസ സഹകരണം കേരള ത്തിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും.