കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുര്‍വ്വേദ ഡിസ്പന്‍സറിയിലൂടെ നടപ്പാക്കുന്ന പാലി യേറ്റീവ് പരിരക്ഷാ പദ്ധതിയായ ‘അരികെ’ തുടങ്ങി.ചെറുകര കോള നിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി സന്തോഷ്, ക്ഷേമ കാര്യ ചെ യര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഇന്ദിര മാടത്തുംപുള്ളി, ജനപ്രതിനിധികളായ രുഗ്മിണി, രാജന് ആ മ്പാടത്ത്, ടി.കെ ഷമീര്‍, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ആശ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ഫാര്‍മസിസ്റ്റ് അബ്ദുള്‍ ലത്തീഫ്, അറ്റന്‍ഡര്‍ കൃഷ്ണകുമാര്‍, നഴ്സ് സീനത്ത് സംബന്ധിച്ചു.