അലനല്ലൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി ആയി ഉയര്‍ത്തണമെന്ന് അലനല്ലൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വനാതിര്‍ത്തികളില്‍ താമസി ക്കുന്നവരുടെ സ്വത്തിനും ജീവനും വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷ ണം നല്‍കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം സുഭാഷ്ചന്ദ്രന്‍ പതാക ഉയര്‍ത്തി. ആര്‍ അനൂജ് രക്തസാക്ഷി പ്രമേ യവും എംപി അീബരീഷ് അനുശോചന പ്രമേയവും സെക്രട്ടറി കെ ശ്രീരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി കെസി റിയാസുദ്ദീന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ടിഎം ശശി, അഡ്വ പി രാധിക,സിപിഎം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍, എം ജയകൃഷ്ണന്‍, പി മനോമോഹനന്‍, പി മുസ്തഫ എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ വി അബ്ദുള്‍സലീം സ്വാഗതം പറഞ്ഞു.എം സുഭാഷ്ചന്ദ്രന്‍, പി സുഭാഷ്, സി മുഹമ്മദ്ഷനുബ്, പി അഖില എന്നിവരുള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.ആര്‍ അനൂജ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും എം റംഷീക് പ്രമേയങ്ങളും അവതരിപ്പിച്ചു.ബ്ലോക്കിലെ 35828 അംഗങ്ങ ളെ പ്രതിനിധീകരിച്ച് 184 പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേ ളനം 25 അംഗ ബ്ലോക്ക് കമ്മിറ്റിയേയും ഭാരവാഹികളായി ശ്രീരാജ് വെള്ളപ്പാടം (സെക്രട്ടറി), ഷാജ്മോഹൻ (പ്രസിഡന്റ്), റംഷീക് മാമ്പറ്റ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.