മണ്ണാര്‍ക്കാട്:മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് കെ.എസ്. ടി.യു ഉപജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.നടപ്പ് അധ്യയന വര്‍ഷവും സാമ്പത്തിക വര്‍ഷവും അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഡി.ഇ.ഒ യുടെ നേതൃ ത്വത്തില്‍ നടക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സമയബന്ധിതമായി നടപ്പിലാക്കേ ണ്ട പദ്ധതികളുടെയും 31ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പൊതു പരീക്ഷ,16 ന് തുടങ്ങുന്ന പത്താം ക്ലാസ് മോഡല്‍ പരീക്ഷ,22 ലെ എന്‍.എം.എം.എസ് പരീക്ഷ, 23 ന് ആരംഭിക്കുന്ന ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയുടെയും കാര്യ ക്ഷമമായ നടത്തിപ്പും ഏകോപനവും അവതാളത്തിലാകുന്ന അവ സ്ഥാ വിശേഷമാണിപ്പോഴുള്ളത്.
വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന 43 സര്‍ക്കാര്‍, എയ്ഡഡ്,അണ്‍ എയ്ഡഡ് ഹൈസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യ- പാഠ്യേതര പ്രശ്‌നങ്ങളും അധ്യാപകരുടെ സര്‍വീസ് സംബന്ധമായ വിഷയങ്ങ ളും പരിഹരിക്കുന്നതിലും എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീ ക്ഷാനുകൂല്യം,പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതല വഹിക്കേണ്ട ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് നിയമനം തുടങ്ങിയവയിലും ഡി.ഇ.ഒ ഇല്ലാത്തതിനാല്‍ കാലവിളംബം നേരിടുകയാണ്. മണ്ണാര്‍ക്കാട്, ചെ ര്‍പ്പുളശ്ശേരി എ. ഇ.ഒ ഓഫീസുകളും ഒരു സ്‌പെഷ്യല്‍ സ്‌കൂളും മണ്ണാ ര്‍ക്കാട് ഡി.ഇ.ഒയുടെ പരിധിയിലാണുള്ളത്.വിദ്യാഭ്യാസ ഓഫീസ ര്‍മാരുടെ ചുമതല നിര്‍വ്വഹിക്കേണ്ടത് അക്കാദമിക രംഗത്തു നിന്നു ള്ളവരാണെന്നിരിക്കെ ഡി.ഇ.ഒയുടെ അഭാവത്തില്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന് ചുമതല നല്‍കിയത് തികച്ചും അപക്വമായ നടപടി യാണെന്നും യോഗം കുറ്റപ്പെടുത്തി.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ കൗണ്‍ സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം. ഹനീ ഫ അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പ ത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, ഹുസൈന്‍ കോള ശ്ശേരി,കെ.പി.എ.സലീം,എന്‍.ഷാനവാസലി,കെ.അബൂബക്കര്‍, പി. അന്‍വര്‍ സാദത്ത്,സി.പി.ഷിഹാബുദ്ദീന്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സഫ് വാന്‍ നാട്ടുകല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി സി.എച്ച്.സുല്‍ഫിക്കറലി(പ്രസിഡണ്ട്),കെ.ടി.യൂസഫ്,കെ.എം.മുസ്തഫ,കെ.ടി.ഹാരിസ്,കെ.അബ്ദുല്‍സലീം,സി.കെ.റിയാസ്,പി.എം.മുസ്തഫ,കെ.സാബിറ(വൈസ് പ്രസിഡണ്ടുമാര്‍),സലീം നാല കത്ത് (ജനറ ല്‍ സെക്രട്ടറി),പി.പി.ഹംസ(ഓര്‍ഗനൈസിങ് സെക്രട്ടറി),യു. ഷംസു ദ്ദീന്‍,പി.അബ്ദുല്‍സലീം,കെ.യൂനുസ് സലീം,ടി. കെ.എ.സലാം,പി. മുഹമ്മദലി,മന്‍സൂബ അഷ്‌റഫ് (സെക്രട്ടറിമാര്‍), കെ.ജി.മണികണ്ഠ ന്‍(ട്രഷറര്‍), വിങ് കണ്‍വീനര്‍മാരായി പി.അബ് ദുല്‍സലാം(കലാ-സാംസ്‌കാരികം),പി.ഹംസ(അക്കാദമിക്)എന്നിവരെയും തെര ഞ്ഞെടുത്തു.