അഗളി:ഭവാനി ബേസിന്‍ ഡിവിഷന്റെ പഴയ ഓഫീസ് കെട്ടിടത്തി ല്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി അഗളി കോളേജിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം വേഗത്തി ലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ അട്ടപ്പാടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ധീരജ് നഗറില്‍ (ഇഎംഎസ് ടൗണ്‍ഹാള്‍ അഗളി)നടന്ന സമ്മേളനം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്തു.അട്ടപ്പാടി ഏരിയ പ്രസിഡന്റ് എന്‍ എം വിഷ്ണു അധ്യക്ഷനായി. സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ ജെയിംസ്, എന്‍ പി ഷാജന്‍, അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് വേണു ഗോപാല്‍, ബ്ലോക്ക് പ്രസിഡന്റ് ജെയ്‌സന്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു. വരുണ്‍ തുമ്പയില്‍ സെക്രട്ടറിയായും എന്‍ എം വിഷ്ണു പ്രസിഡന്റായും 15 അംഗ എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!