കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജ യം ഉന്നമിട്ട് കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയശ്രീ സമഗ്ര പരിശീലന പദ്ധതി തുടങ്ങി.ഒരു മാസ ക്കാലം നീണ്ട് നില്‍ക്കുന്നതാണ് പദ്ധതി.അധിക സമയ ക്ലാസ്സുകള്‍, ടീച്ചേഴ്‌സ് അപ്‌ഡേറ്റഡ് ഗ്രൂപ്പ്,രക്ഷാകര്‍തൃസംഗമം,മാതൃകാ പരീക്ഷ കള്‍,ഗൃഹസന്ദര്‍ശനം,പ്രാദേശിക പഠനകേന്ദ്രങ്ങള്‍, വാരന്ത്യ വിലയി രുത്തല്‍,പഠനോത്സവം എന്നിവയാണ് പരിശീലന പദ്ധതിയില്‍ ഒരു ക്കിയിട്ടുള്ളത്.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമി തി അധ്യക്ഷ റജീന കോഴിശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ. രമണി,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,മാനേജര്‍ റഷീദ് കല്ലടി,വിജയശ്രീ കോ- ഓര്‍ഡിനേറ്റര്‍ ടി.പി.അബ്ദുല്‍ സലീം, ഹമീദ് കൊമ്പത്ത്,കെ.സി.ഗീത, മുസ്തഫ മുണ്ടയില്‍, എം.പ്രിയ, കെ.പ്രവീ ണ,കെ.ടി.മുസ്തഫ,കെ.കെ.ഫാസിലത്ത് സംസാരിച്ചു.സ്റ്റേറ്റ് റിസോ ഴ്‌സ് ഗ്രൂപ്പ് അംഗം കെ.മുനീര്‍ പരിശീലന പരിപാടിക്ക് നേതൃത്വം ന ല്‍കി.