മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി വി ഭാഗത്തിലേക്ക് അസി.എഞ്ചിനീയറെ നിയോഗിക്കണ മെന്നാവശ്യ പ്പെട്ട് ജനപ്രതിനിധികള്‍ പ്രതിഷേധം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി. എഞ്ചിനീയറുടെ ഓഫീസറുടെ ഓഫീസിന് മുമ്പിലാ ണ് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിലുളള ജനപ്ര തിനിധികള്‍ പ്രതിഷേധവുമായെത്തിയത്. സാമ്പത്തിക വര്‍ഷം അ വസാനിക്കാന്‍ നാല്‍പത് ദിവസത്തില്‍ താഴെയാണെന്നും എല്‍. എസ്.ജി.ഡി സെക്ഷനില്‍ അസി.എഞ്ചിനീയറില്ലാത്തത് പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അതിന് പരിഹാരം കാണണ മെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഭരണ സമിതി അംഗങ്ങള്‍ ബ്ലോ ക്ക് പഞ്ചായത്ത് അസി.എക്സി എഞ്ചിനീയറുടെ ഓഫീസിലെത്തിയ ത്. നിലവിലുളള എഞ്ചിയര്‍ പോയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഓവര്‍സിയര്‍ക്ക് ചുമതല നല്‍കിയിരുന്നു വെ ങ്കിലും അത് പിന്നീട് പിന്‍വലിക്കുകയും ചെയ്തതായി ജനപ്രതിനിധി കള്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ബ്ലോക്ക് അസി.എക്സി. എഞ്ചിനീയര്‍ കരിമ്പ ഗ്രാമപഞ്ചായത്തിലെ എ.ഇക്ക് ചുമതല നല്‍കി. വൈസ് പ്രസിഡന്‍റ് മേരി സന്തോഷ്, സ്ഥിരം സമിതി ചെയര്‍പേഴ്സ ണ്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തു മ്പുളളി, അംഗങ്ങളായ ഷരീഫ് ചങ്ങലീരി, സിദ്ദീഖ്, വി.റസീന, കെ. വിജയകുമാരി തുടങ്ങിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.