മണ്ണാര്‍ക്കാട്: ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അ നന്ത സാധ്യതകള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് പ്രാപ്യമാക്കുന്നതി നും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കു ന്നു. അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഫോര്‍ നഴ്‌സ സ്(എ.എസ്.ഇ.പി – എന്‍) എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ വൈ ദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംപ്യൂട്ടര്‍ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നല്‍കി വിദേശ തൊ ഴില്‍ സാധ്യത ഉറപ്പാക്കും.വനിതാ വികസന കോര്‍പ്പറേഷനും സെ ന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും(സി.എം.ഡി) തൊഴില്‍ വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എം പ്ലോയ്‌മെന്റ് പ്രോഗ്രാം കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ്(ഒഡെപെകും) സംയുക്തമായാണു പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.
ആറു മാസത്തെ ജനറല്‍ നഴ്‌സിങ് കോഴ്‌സ് ഉള്‍പ്പെടുന്ന പദ്ധതിയി ല്‍ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വര്‍ധിപ്പി ക്കുന്നതിനായി ഐ.ഇ.എല്‍.ടി.എസ് / ഒ.ഇ.ടി പരീക്ഷകള്‍ പാസാ ക്കുന്നതിനുള്ള പാഠഭാഗങ്ങള്‍, അടിസ്ഥാന നഴ്‌സിങ് സ്‌കില്ലിനു പുറമേ എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് പേഷ്യന്‍ സേഫ്റ്റി, കംപ്യൂട്ടര്‍ അടിസ്ഥാന വൈ ദഗ്ധ്യം, പെരുമാറ്റം, സമീപനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ് സ്‌കില്‍ പരിശീലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയി ട്ടുണ്ട് .ഒരു ബാച്ചില്‍ 30 പേര്‍ക്കു വീതമാണു പ്രവേശനം. സര്‍ക്കാര്‍ ധനസ ഹായത്തോടെ നടത്തുന്ന പരിശീലനത്തില്‍ പരമാവധി ഫീസ് ഇള വു ലഭിക്കും. ആറു മാസമാണു പരിശീലന കാലാവധി. 80 ശതമാനം ഹാജരോടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഫീസ് തിരികെ നല്‍കും.
പട്ടികജാതി/പട്ടികവര്‍ഗ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 100 ശതമാ നം ഫീസ് ഇളവു നല്‍കും. മറ്റു വിഭാഗത്തിലുള്ളവര്‍ക്ക് 9,000 രൂപയും ജി.എസ്.ടിയുമായിരിക്കും ഫീസ്. കോഴ്‌സ് വിജയകരമായി 80 ശത മാനം ഹാജര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് 12,000 രൂപ തിരികെ നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കി 15 മാസത്തിനകം ഐ.ഇ.എല്‍.ടി.എസ് / ഒ. ഇ.ടി പാസാകാത്ത പരീശീലനാര്‍ഥികള്‍ക്ക് 6,000 രൂപ തിരികെ നല്‍ കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെ യിലുള്ള ആശുപത്രികളില്‍ ഒഡെപെക് മുഖേന ജോലി സാധ്യത ഉറപ്പാക്കിയിട്ടുണ്ട്.