മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്ര ഖ്യാപിച്ച സാഹചര്യത്തില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വി വിധ ഉത്സവ കമ്മിറ്റികള്‍ സമര്‍പ്പിച്ച അപേക്ഷമേല്‍, നിബന്ധനക ളോടെ ഒരു ആനയെ എഴുന്നള്ളിക്കാന്‍ തീരുമാനമാതായി ജില്ലാ കല ക്ടര്‍ അറിയിച്ചു.എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം 72 മണിക്കൂര്‍ മു മ്പ് വനംവകുപ്പ് വകുപ്പിനേയും, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനേയും അറിയിക്കണം.നാട്ടാന പരിപാലന ചട്ടം പ്രകാരമുള്ള എല്ലാ മാനദ ണ്ഡങ്ങളും പാലിക്കണം.ദേശ പൂരങ്ങളില്‍ എഴുന്നള്ളിപ്പുകളുടെ ഒ ത്തുചേരല്‍ അനുവദിക്കില്ല.ആചാരപരമായ ചടങ്ങുകള്‍ നടത്തുന്ന തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സമയം മാത്രമേ എഴുന്നള്ളി പ്പുകള്‍ക്ക് അനുവദിക്കൂ.കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാ യും പാലിക്കണംആനപ്പുറത്ത് കുട്ടികളെ കയറ്റരുത്.ലഹരി വസ്തുക്ക ള്‍ ഉപയോഗിച്ച പാപ്പാന്മാരെ ആ നിയന്ത്രിക്കുന്നതിന് അനുവദിക്കരു ത്.പകല്‍ 11 മുതല്‍ വൈകുന്നേരം 3. 30 വരെ ആനകളെ എഴുന്നള്ളി ക്കരുത്.എഴുന്നള്ളിക്കുന്ന ആനകളെ എഴുന്നള്ളിപ്പിന് 3 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം, വനം /പോലീസ് / മൃഗസംരക്ഷ ണ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്‍പാകെ പരിശോധനയ്ക്ക് ഹാജ രാക്കണം.എന്നീ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ആന എഴുന്ന ള്ളിപ്പ് നടത്താന്‍ അനുമതി ലഭിക്കുകയുള്ളു എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.