ചിറ്റൂര്‍: താലൂക്കില്‍ എഎവൈ വിഭാഗത്തില്‍ (അന്ത്യോദയ- മഞ്ഞ കാര്‍ഡ്) ഉള്‍പ്പെടുന്നതിന് പൊതുവിഭാഗം സബ്‌സിഡി (നീലകാര്‍ഡ്) , പൊതുവിഭാഗം നോണ്‍ സബ്‌സിഡി (വെള്ള കാര്‍ഡ്) എന്നിവ നിര്‍ദേശിച്ച തിയ്യതിയ്ക്കകം സമര്‍പ്പിക്കണമെന്ന് ചിറ്റൂര്‍ താലൂക്ക്‌സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ആശ്രയ പദ്ധതിയില്‍പ്പെട്ടവര്‍, പട്ടികവര്‍ഗ്ഗക്കാര്‍, നിര്‍ധനരും നിരാലംബരുമായ സ്ത്രീകള്‍ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ കുടുംബം, അവിവാഹിതരായ അമ്മ / ഉപേക്ഷിക്കപ്പെട്ട സ്ത്രീകളാല്‍ നയിക്കപ്പെടുന്ന കുടുംബങ്ങള്‍ (21 വയസ്സിനു മുകളില്‍ പുരുഷന്‍മാരില്ലാത്ത), കുടുംബത്തിലാര്‍ക്കെങ്കിലും മാരക രോഗങ്ങളായ കാന്‍സര്‍, ഓട്ടിസം, ഗുരുതരമായ ശാരീരിക, മാനസിക വെല്ലുവിളികള്‍, സ്ഥിരമായ കുഷ്ഠരോഗം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഡയാലിസിസിന് വിധേയമാകുന്നവര്‍, കിഡ്‌നി, ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, പക്ഷാപാതം പോലുള്ള രോഗബാധിതരും ശയ്യാവലംബരും തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ താഴെ പറയുന്ന തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നിശ്ചിത സ്ഥലത്ത് എത്തി ബന്ധപ്പെട്ട രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
ഡിസംബര്‍ 12ന് കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, നല്ലേപ്പിള്ളി, വടകരപ്പതി എന്നീ ഭാഗങ്ങളിലുള്ളവര്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹാളിലും പല്ലശ്ശന, നെന്മാറ, നെല്ലിയാമ്പതി, എലവഞ്ചേരി, അയിലൂര്‍ ഭാഗങ്ങളിലുള്ളവര്‍ നെന്മാറ പഞ്ചായത്ത് ഹാളിലും എത്തിച്ചേരണം.
ഡിസംബര്‍ 13ന് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി, വടവന്നൂര്‍, പട്ടഞ്ചേരി, പെരുമാട്ടി ഭാഗങ്ങളിലുള്ളവര്‍ ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലും കൊല്ലങ്കോട്, മുതലമട, കൊടുവായൂര്‍, പുതുനഗരം ഭാഗങ്ങളിലുള്ളവര്‍ കൊല്ലങ്കോട് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും എത്തിച്ചേരണം.