തിരുവനന്തപുരം: പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണെന്നും ഇതിനായി പൊതു സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി വിപണനത്തിന്റേയും ഉപയോഗത്തിന്റേയും തായ് വേരറുത്ത് വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിനു ഈ നാടിന്റെ യാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ളബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം ഇന്ന് ചേര്‍ന്നിരുന്നു. വിവിധ വകുപ്പുകള്‍ തങ്ങള്‍ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തന ങ്ങളും തുടര്ന്ന്ചെയ്യാന് ഉദ്ദേശിക്കുന്ന കാര്യങ്ങളും യോഗത്തില്‍ വിശദമായി അവതരി പ്പിച്ചു. പോലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, പട്ടികജാതി – പട്ടിക വര്‍ഗം , ആരോഗ്യം, കായികം, സാംസ്കാരികം യുവജനക്ഷേമം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.ഇന്ന് ചര്‍ച്ചചെയ്ത നിര്‍ദ്ദേശങ്ങള്‍ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലഹരി വിരുദ്ധ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷ ന്മാ രുടെ യോഗവും 17ന് സര്‍വകക്ഷിയോഗവും വിളിച്ചുചേര്‍ക്കും. വിദ്യാര്‍ത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിനായി 4469 സ്കൂള്‍ പ്രൊട്ട ക്ഷന്‍ ഗ്രൂപ്പ് സ്കൂള്‍ തലത്തിലും 1776 ആന്റി നാര്‍കോട്ടിക് ക്ലബ്ബുകള്‍ കോളേജ് തലത്തി ലും രൂപീകരിച്ചിട്ടുണ്ട്.ലഹരിക്കെതിരെയുള്ള യുദ്ധം ആരംഭിക്കേണ്ടത് നമ്മുടെ വീടുക ളില്‍ നിന്നു തന്നെയാണ്. രക്ഷിതാക്കള്‍ക്ക് ലഹരിയെ കുറിച്ചും കുട്ടികളുടെ സുരക്ഷ യെക്കുറിച്ചും അവബോധം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ‘ജീവിതമാണ് ലഹരി ? എന്ന മുദ്രാവാക്യമുയര്‍ത്തി കേരള പോലീസിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ക്യാമ്പെയ്ന് നടത്തുകയാണ്. ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ബഹുമുഖ സമീപനമാണ് സ്വീകരിക്കുക. ലഹരി രഹിത കേരളത്തിനായി ആരോഗ്യ പ്രവര്ത്ത കര്, നിയമപാലകര്‍, സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി – യുവജന സംഘടനകള്‍ എന്നിവരുള്‍പ്പെട്ട സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുടെ കൂട്ടായ്മ രൂപപ്പെടുത്തും. അതിലൂടെ നിരന്തരമായ ബോധവല്‍ക്കരണ പരിപാടികളും സാമൂഹിക ഇടപെടലുകളും സാധ്യമാക്കും. ലഹരിവിപത്തിനെതിരെ പ്രതിരോധം ഉയര്‍ത്താന്‍ പൊതുസമൂഹമാകെ സ്വയം മുന്നിട്ടിറങ്ങുന്നത് ആവേശം പകരുന്ന കാര്യമാണ്. ലഹരികളുടെ പിടിയില്‍ നിന്നും യുവതലമുറയെ സംരക്ഷിക്കാ നും നാടിന്റെ സമാധാനവും സന്തോഷവും ഉറപ്പു വരുത്താനും നമ്മളേവരും ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. ഇതൊരു വലിയ യുദ്ധമാണ്. നാടൊന്നാകെ തോളോടു തോള് ചേരേണ്ട സമരം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കാനും ലഹരിവിമുക്ത കേരളം പടുത്തുയര്‍ത്തണം. യോജിച്ച പ്രവര്‍ത്തനത്തിലൂടെ നമുക്കീ ലക്ഷ്യം കൈവരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
